Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എം. മാണി...

കെ.എം. മാണി പിന്തുണക്കും ^രമേശ് ചെന്നിത്തല

text_fields
bookmark_border
കെ.എം. മാണി പിന്തുണക്കും -രമേശ് ചെന്നിത്തല ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസി​െൻറയും കെ.എം. മാണിയുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു. അവർ യു.ഡി.എഫിനോടൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും തീരുമാനം എടുക്കേണ്ടത് അവരാണ്. കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് മടങ്ങിവരുമെന്ന് തന്നെയാണ് കരുതുന്നത്. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വലാത്ത് വാർഷികം ഹരിപ്പാട്: പാനൂർ മദീനത്തുൽ ഉലൂമിൽ നടന്നുവരുന്ന സ്വലാത്തി​െൻറ 16ാമത് വാർഷികവും ഉറൂസും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മതപ്രഭാഷണം, മഹ്‌ളറത്തുൽ ബദ്‌രിയ്യ, ബുർദ മജ്ലിസ്, അജ്മീർ മൗലിദ്, ആദരിക്കൽ, ആത്മീയ സംഗമം, പ്രാർഥന സമ്മേളനം തുടങ്ങി വിവിധ പരിപാടികളിലായി പാനൂർ പള്ളിമുക്ക് അബ്ദുല്ലാഹിൽ ബാഫഖി നഗറിൽ നടക്കും. സമസ്ത കേരള സുന്നി ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് ഹാമിദ് ബാഫഖി തങ്ങൾ അൽ ഫൈസിയുടെ നേതൃത്വത്തിലാണിത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അഹ്മദ് ജിഫ്രി അൽ ഐദറൂസിയുടെ പ്രാരംഭ പ്രാർഥനയോടെ തുടക്കം കുറിക്കും.
Show Full Article
TAGS:LOCAL NEWS
Next Story