Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:08 AM GMT Updated On
date_range 30 March 2018 5:08 AM GMTവിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: . ലക്ഷങ്ങൾ വിലവരുന്ന 400 ഗ്രാം ഹഷീഷ് ഓയിലും ഒരു കിലോ കഞ്ചാവുമായി കോട്ടയം എരുമേലി ആറ്റത്തറയിൽ മുനീർ ഇബ്രാഹിമാണ് (28) പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് എരൂർ അർക്കകടവ് പാലത്തിന് സമീപം അധ്യയന വർഷം അവസാനിക്കുന്ന വിദ്യാർഥികൾക്ക് നൽകാൻ വൻതോതിൽ കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്ന് എത്തിക്കുമെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലായിരുന്നു അറസ്റ്റ്. തമിഴ്നാട്ടിൽനിന്ന് ആവശ്യക്കാർക്ക് കഞ്ചാവും ഹഷീഷ് ഓയിലും എത്തിച്ച് കൊടുക്കുന്ന സംഘത്തിൽപെട്ടയാളാണ് മുനീർ. തൃപ്പൂണിത്തുറ സി.ഐ പി.എസ്. ഷിജു, എസ്.ഐമാരായ എസ്. സനൽ, അനസ്, ജില്ല ആൻറി നാർകോട്ടിക് അംഗങ്ങളായ എ.എസ്.ഐമാരായ സുരേഷ്, ജോസി, മധു, സിവിൽ ഓഫിസർമാരായ ബിനു, ഹരികുമാർ, ഡിനിൽ, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Next Story