Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:47 AM GMT Updated On
date_range 2018-03-29T11:17:57+05:30മെഡിക്കൽ കോളജ് ജങ്ഷനിൽ ഡിവൈഡറില്ല; അപകട ഭീഷണി
text_fieldsനീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷൻ പള്ളിമുക്കിൽ ഡിവൈഡർ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. ജങ്ഷന് പടിഞ്ഞാറ് റെയിൽവേ ക്രോസ് വഴി തീരദേശ റോഡിലേക്കും കിഴക്ക് ഭാഗത്തേക്കും റോഡുകൾ പോകുന്നു. ഇതുകൂടാതെ ദേശീയപാതയിലൂടെ നിരവധി വാഹനങ്ങൾ പോകുന്നു. നാല് ഭാഗങ്ങളിൽനിന്നും വണ്ടാനം മെഡിക്കൽ കോളജിലേക്ക് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ തിരിയുേമ്പാൾ കൂട്ടിയിടിക്കുകയോ ഉരസുകയോ ചെയ്യുന്നു. കൂടുതലും സൈക്കിൾ യാത്രക്കാരും ഇരുചക്രവാഹനക്കാരുമാണ് അപകടത്തിൽപെടുന്നത്. അപകടത്തിൽപ്പെട്ടവരെയും മറ്റ് രോഗികളുമായി വരുന്ന ആംബുലൻസുകളും അപകടം വരുത്തുന്നു. മെഡിക്കൽ കോളജ് ജങ്ഷെൻറ പ്രധാന കവാടം ദേശീയപാതയോട് ചേർന്ന് കിടക്കുന്നതാണ് അപകടം വർധിക്കാൻ കാരണം. മെഡിക്കൽ കോളജ് പ്രധാന കവാടത്തിന് സമീപമാണ് നീർക്കുന്നം ഗവ. യു.പി സ്കൂൾ. കൂടാതെ പള്ളിമുക്ക് ഹിദായ ജുമാമസ്ജിദ്, ഹിദായ മദ്റസ, വടക്ക് വശത്തെ മേരി ക്വീൻസ് ചർച്ച്, തൊട്ടടുത്ത ക്ഷേത്രം എന്നിവയെല്ലാം പ്രവർത്തിക്കുന്നു. അപകടം സംബന്ധിച്ച് പലതവണ ജില്ല ഭരണകൂടത്തിനും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടും ഡിവൈഡർ സ്ഥാപിച്ചിട്ടില്ല. അടുത്തിടെ ദേശീയപാത ടാർ ചെയ്തപ്പോൾ ഡിവൈഡർ സ്ഥാപിക്കണമെന്ന് വ്യാപാരികൾ അടക്കം ആവശ്യപ്പെട്ടിരുന്നു. വീണ്ടും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകുമെന്ന് മെഡിക്കൽ കോളജ് വികസന സമിതി മുൻ അംഗം എം. മുഹമ്മദ് കോയ പറഞ്ഞു. ലോക നാടകദിനം നാടുണര്‍ത്തി ദ്രാവിഡഗോത്രം നാടകയാത്ര ചേര്‍ത്തല: ലോക നാടക ദിനാചരണത്തിൽ ചേര്‍ത്തല തെക്ക് ദ്രാവിഡഗോത്രം നാടകയാത്ര സംഘടിപ്പിച്ചു. കുരീപ്പുഴ ശ്രീകുമാറിെൻറ 'കീഴാളന്‍' എന്ന കവിതക്ക് തെരുവില്‍ ദൃശ്യാവിഷ്‌കാരമേകിയ നാടകം സമൂഹത്തിെൻറ അടിത്തട്ടില്‍ കഴിയുന്നവരുടെ ദുരവസ്ഥയും സമകാലീന സാമൂഹിക പ്രശ്‌നങ്ങളുമാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ജി. മധു രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ 10 വയസ്സുകാരി മുതല്‍ 75 വയസ്സുകാരന്‍ വരെ കഥാപാത്രങ്ങളായി. ചേര്‍ത്തല കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിന് സമീപത്തുനിന്ന് ആരംഭിച്ച നാടകയാത്ര ഏഴ് കേന്ദ്രങ്ങളില്‍ നാടകം അവതരിപ്പിച്ച് രാത്രി ആലപ്പുഴ കടപ്പുറത്ത് സമാപിച്ചു. നാടന്‍പാട്ടും യാത്രയുടെ ഭാഗമായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അരീപ്പറമ്പില്‍ വിപ്ലവഗായിക പി.കെ. മേദിനിയാണ് നാടകയാത്ര ഉദ്ഘാടനം ചെയ്തത്. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജി. മധു അധ്യക്ഷത വഹിച്ചു. പുന്നപ്ര ജ്യോതികുമാര്‍, ഗീത തുറവൂര്‍, സി.വി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story