Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:14 AM IST Updated On
date_range 29 March 2018 11:14 AM ISTമുദ്രപ്പത്രക്ഷാമം വീണ്ടും; ജനം വലയുന്നു
text_fieldsbookmark_border
കുട്ടനാട്/ആലപ്പുഴ: ആവശ്യത്തിന് മുദ്രപ്പത്രങ്ങൾ ലഭിക്കാത്തത് സാധാരണക്കാരെ വലക്കുന്നു. 50െൻറയും 100െൻറയും മുദ്രപ്പത്രങ്ങളാണ് പേരിനുപോലും ലഭിക്കാത്തത്. ജനന-മരണ സർട്ടിഫിക്കറ്റുകൾ എടുക്കേണ്ടവരും വായ്പ എടുക്കാൻ ശ്രമിക്കുന്നവരുമാണ് മുദ്രപ്പത്രം ഇല്ലാത്തതുമൂലം നെട്ടോട്ടമോടുന്നത്. ധനവകുപ്പിെൻറ അനാസ്ഥമൂലമാണ് രണ്ടുമാസം പിന്നിടുന്ന മുദ്രപ്പത്ര ക്ഷാമപ്രശ്നം പരിഹരിക്കാൻ കഴിയാത്തതെന്നാണ് ഈ രംഗത്ത് പ്രർത്തിക്കുന്നവരുടെ അഭിപ്രായം. മുദ്രപ്പത്ര വിതരണകേന്ദ്രങ്ങളിൽ ഇപ്പോൾ തിരക്കോടുതിരക്കാണ്. ഒറ്റപത്രത്തിൽ മാത്രമെഴുതുന്ന ജനന-മരണ സട്ടിഫിക്കറ്റുകൾ വേണ്ടവരാണ് മുദ്രപ്പത്രത്തിന് വലയുന്നത്. വായ്പ ആവശ്യത്തിന് 50െൻറയോ 100െൻറയോ പത്രം വാങ്ങാൻ വരുന്നവർ പണം നഷ്ടപ്പെടുത്തി 500െൻറ മുദ്രപ്പത്രമാണ് വാങ്ങുന്നത്. ലഭ്യമായ 10 രൂപയുടെയും 20 രൂപയുടെയും പത്രങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കാത്തതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ട്രഷറിയിൽനിന്ന് റീ വാലിഡേറ്റ് ചെയ്ത മുദ്രപ്പത്രങ്ങൾ ആവശ്യത്തിന് നൽകിയാൽ പ്രശ്ന പരിഹാരമാകുമെങ്കിലും അതുമുണ്ടാകുന്നില്ല. നിലവിൽ ട്രഷറിയിൽനിന്ന് ആവശ്യത്തിന് ലഭിക്കുന്നില്ലെന്നാണ് മുദ്രപ്പത്ര വിതരണക്കാർ പറയുന്നത്. റവന്യൂ സ്റ്റാമ്പും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അതേസമയം, സംസ്ഥാനത്ത് മുദ്രപ്പത്ര ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി മുദ്രപ്പത്രങ്ങള്‍ റീ വാലിഡേറ്റ് ചെയ്ത് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല ട്രഷറി ഓഫിസർ പറഞ്ഞു. 50, 100 രൂപയുടെ മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിന് 10 രൂപ വരെ വിലയുള്ള പത്രങ്ങള്‍ റീവാലിഡേറ്റ് ചെയ്ത് നല്‍കാനാണ് ജില്ല സ്റ്റാമ്പ് ഡിപ്പോകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ചുരൂപ വരെയുള്ള പത്രങ്ങള്‍ 50 രൂപയായി റീ വാലിഡേറ്റ് ചെയ്യാനും ഏഴ്, 10 രൂപ വിലയുള്ള മുദ്രപ്പത്രങ്ങള്‍ 100 രൂപയായി റീവാലിഡേറ്റ് ചെയ്ത് നല്‍കാനുമാണ് നിര്‍ദേശം. ജില്ല സ്റ്റാമ്പ് ഡിപ്പോ ഓഫിസര്‍ക്കാണ് ഇതിെൻറ ചുമതല നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ മുദ്രപ്പത്രങ്ങള്‍ റീ വാലിഡേറ്റ് ചെയ്ത് എല്ലാ സബ് ട്രഷറികളിലേക്കും വിതരണം ചെയ്തുതുടങ്ങിയതായും ജില്ല ട്രഷറി ഓഫിസര്‍ പി.എസ്. ബെന്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story