Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോക്​ടർക്കും...

ഡോക്​ടർക്കും കുടുംബത്തിനും മർദനം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
ആലപ്പുഴ: വാഹനത്തിന് സൈഡ് നൽകാത്തതിനെത്തുടർന്ന് യുവാക്കൾ ഡോക്ടറും ബന്ധുക്കളും സഞ്ചരിച്ച കാർ വട്ടമിട്ട് തടഞ്ഞ് ഡ്രൈവറെ മർദിച്ചു. മൂന്നുപേരെ സംഭവ സ്ഥലത്തുതന്നെ പൊലീസ് പിടികൂടി. ആേൻറാ ആൻറണി, ഷമീർ, മനു മോഹൻ എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ 9.30ന് തുമ്പോളി മാത സ്കൂളിന് സമീപം ദേശീയപാതയിലാണ് സംഭവം. ഡോ. മായ വി. റാവുവും ബന്ധുക്കളായ ബാലകൃഷ്ണനും വിഘ്നേശ്വനും കൂടെ കാറിൽ തുറവൂരിൽ പോവുകയായിരുന്നു. ഇതേ ദിശയിലേക്ക് സഞ്ചരിച്ചിരുന്ന യുവാക്കളുടെ കാറിന് സൈഡ് നൽകിയിെല്ലന്ന കാരണത്താൽ ഡോക്ടറുടെ വാഹനം വട്ടമിട്ട് തടഞ്ഞു. കാർ ഡ്രൈവറായിരുന്ന രാധാകൃഷ്ണനുമായി വാക്കേറ്റമുണ്ടായി. തുടർന്ന് ഇവർ രാധാകൃഷ്ണനെ മർദിക്കുകയായിരുന്നെന്ന് നോർത്ത് പൊലീസ് പറഞ്ഞു. തടയാനെത്തിയ ഡോക്ടറെയും തള്ളിമാറ്റി. പ്രശ്നത്തിനിടയിൽപെട്ട് ഡോക്ടറുടെ മൊബൈൽ ഫോൺ പൊട്ടി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാരനാണ് പ്രതികളെ ഉടൻ പിടികൂടിയത്. നോർത്ത് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസുകാരെത്തി മൂന്ന് പ്രതികളെയും സ്റ്റേഷനിൽ കൊണ്ടുപോയി നടപടി സ്വീകരിച്ചു. ഡ്രൈവർ രാധാകൃഷ്ണന് മർദനത്തിൽ നിസ്സാര പരിക്കേറ്റു. മത്സ്യത്തൊഴിലാളികൾക്ക് മൈക്രോഫിനാൻസ് വായ്പ പരിധി 50,000 രൂപയാക്കി ആലപ്പുഴ: മത്സ്യഫെഡി​െൻറ 2017-18 വർഷത്തെ വാർഷിക പൊതുയോഗം ചെയർമാൻ പി.പി. ചിത്തരഞ്ജ​െൻറ അധ്യക്ഷതയിൽ ചേർന്ന് 2016-17 വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഒാഡിറ്റ് ചെയ്ത കണക്കുകളും അംഗീകരിച്ചു. കൂടാതെ 2018-19 വർഷത്തേക്കുള്ള 1154.72 കോടി വരവും 1145.93 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് അംഗീകാരം നൽകി. സഹകരണസംഘങ്ങളുടെ ശാക്തീകരണം മത്സ്യത്തിന് മികച്ച വില ലഭിക്കുന്നതിന് സഹായകരമായി. വിപണിയിലെ ഇടപെടൽ മത്സ്യ, തൊഴിലുപകരണങ്ങൾ, പലിശരഹിത വായ്പ തുടങ്ങി മേഖലക്ക് ഉണർവ് പകരുന്ന പുതിയ പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചത്. മൈേക്രാ ഫിനാൻസ് വായ്പയുടെ പ്രതിശീർഷ പരിധി 50,000 രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ, കലാകായിക മേഖലകളിൽ പ്രോത്സാഹനം നൽകുന്നതിനുള്ള വിവിധ പദ്ധതികൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസി​െൻറ പരിധി നിലവിലെ അഞ്ച് ലക്ഷത്തിൽനിന്ന് 10 ലക്ഷം ആക്കുകയും ആരോഗ്യപരിരക്ഷക്ക് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കാനും പൊതുയോഗം തീരുമാനിച്ചു. മാനേജിങ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗം രാജാദാസ് സ്വാഗതവും കെ.സി. രാജീവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story