Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാംസ്കാരികോത്സവം...

സാംസ്കാരികോത്സവം സമാപിച്ചു

text_fields
bookmark_border
മാവേലിക്കര: നരേന്ദ്രപ്രസാദ് സ്മാരക നാടകപഠന ഗവേഷണ കേന്ദ്രത്തി​െൻറ നേതൃത്വത്തിൽ നടന്ന . ഡോ. അലക്സാണ്ടർ ജേക്കബ് സമാപന സമ്മേളനവും ഗാന്ധി സ്മൃതിയും ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം ചെയർമാൻ ഫ്രാൻസിസ് ടി. മാവേലിക്കര അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.കെ. മഹേന്ദ്രൻ, കൗൺസിലർ കെ. ഗോപൻ, കോശി അലക്‌സ്, സെക്രട്ടറി എൻ. റൂബിരാജ്, അംഗങ്ങളായ ബിനു തങ്കച്ചൻ, പ്രഫ. സുകുമാര ബാബു, ശശികുമാർ, പ്രേം വിനായക്, ഗോപകുമാർ വാത്തിക്കുളം, എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് ടി. മാവേലിക്കര, എൻ. റൂബി രാജ് എന്നിവരെ ആദരിച്ചു. ഫൗണ്ടേഷൻ സംസ്ഥാന പ്രസിഡൻറും ശിൽപിയുമായ ബിജു ജോസഫ്, ജോയൻറ് സെക്രട്ടറി കെ.പി. വിദ്യാധരൻ ഉണ്ണിത്താൻ എന്നിവർ ഉപഹാരം നൽകി. ബി. അമ്പിളി, സജീവ് പ്രായിക്കര, ഹരിദാസ് പല്ലാരിമംഗലം എന്നിവർ സംസാരിച്ചു. നരേന്ദ്രപ്രസാദ് നാടക പഠന ഗവേഷണ കേന്ദ്രം നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾ സാന്ദ്ര എസ്‌. മേനോൻ, ദേവീകൃഷ്ണ, രേണുക ആർ. ചന്ദ്രൻ എന്നിവർക്ക് സമ്മാനിച്ചു. മജ്‌ലിസുന്നൂര്‍ വാര്‍ഷികം 18 മുതല്‍ 21 വരെ ആറാട്ടുപുഴ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ആറാട്ടുപുഴ യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ ബുര്‍ഹാന്‍ 2018 മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണ പരമ്പരയും ദുആ സമ്മേളനവും ഏപ്രിൽ 18 മുതല്‍ 21 വരെ ആറാട്ടുപുഴ കുട്ടിഹസന്‍ ഉസ്താദ് നഗറില്‍ നടക്കും. ആദര്‍ശ സമ്മേളനം, മെഹ്ഫില്‍ നൂറേ ഹിറ (ഖുര്‍ആന്‍ ആസ്വാദന സദസ്സ്), ചികിത്സ സഹായ വിതരണം, ആദരിക്കല്‍, അവാര്‍ഡ് ദാനം, മതവിജ്ഞാന സദസ്, മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സ്, ബുര്‍ദ-ഖവാലി മജ്‌ലിസ് എന്നിവ വിവിധ ദിവസങ്ങളിൽ ഉണ്ടായിരിക്കും. 18ന് വൈകുന്നേരം ഏഴിന് സമസ്ത കേരള ജംഇയ്യതുല്‍ ഖുത്വബാഅ് സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ഹദിയത്തുല്ല തങ്ങള്‍ അല്‍ ഐദറൂസി കൊല്ലം പ്രാർഥനക്ക് നേതൃത്വം നല്‍കും. സമ്മേളനം പാണക്കാട് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആദര്‍ശ പ്രഭാഷണം നടത്തും. 'മടങ്ങാം നമുക്ക് മദീനയിലേക്ക്' എന്ന വിഷയത്തില്‍ അബൂ ശമ്മാസ് മുഹമ്മദലി മുസ്‌ലിയാര്‍ കോട്ടയം പ്രഭാഷണം നടത്തും. 19ന് വൈകുന്നേരം ഏഴിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല സെക്രട്ടറി അബ്ദുൽ റഹ്മാന്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്യും. മുജീബ് റഹ്മാന്‍ ദാരിമി ആറാട്ടുപുഴ ആമുഖ പ്രഭാഷണം നടത്തും. 20ന് വൈകുന്നേരം ഏഴിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എറണാകുളം ജില്ല പ്രസിഡൻറ് ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. 21ന് വൈകുന്നേരം ഏഴിന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ബ്രാഞ്ച് യോഗം ഹരിപ്പാട്: എസ്.ഡി.പി.ഐ വന്ദികപ്പള്ളി ബ്രാഞ്ച് യോഗം ജില്ല സെക്രട്ടറി സിയാദ് മണ്ണുമുറി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് നിയാസ് ആലമ്പള്ളി അധ്യക്ഷത വഹിച്ചു. ഷെഫീഖ്, സുധീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷെറഫുദ്ദീൻ വിളയിൽ (പ്രസി.), നുജും ചിങ്ങോലി (വൈ. പ്രസി.), ഷെഫീഖ് (സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story