Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTപൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു; അധികൃതർക്ക് അനക്കമില്ല
text_fieldsbookmark_border
ചെങ്ങന്നൂർ: വേനൽ വറുതിയിൽ ജലത്തിന് ജനം വലയുമ്പോഴും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. തിരുവൻവണ്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ തറുവിലേത്തുപടിക്ക് സമീപമാണ് മൂന്നുമാസമായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത്. തിരുവൻവണ്ടൂർ, നന്നാട്, കോലടത്തുശ്ശേരി, വനവാതുക്കര, ഇരമല്ലിക്കര പ്രദേശങ്ങളിൽ രൂക്ഷ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുേമ്പാഴാണ് ശുദ്ധജലം പാഴാകുന്നത്. പി.ഐ.പി കനാലിൽ വെള്ളം വിടാത്തതിനാൽ ഈ പ്രദേശത്തെ കിണറുകൾ വറ്റിത്തുടങ്ങി. നിറം മാറിയിട്ടുമുണ്ട്. സമീപവാസികൾ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് നിത്യവൃത്തി കഴിക്കുന്നത്. പൈപ്പ് സ്ഥാപിച്ച കോൺക്രീറ്റ് തറയും തൂണും ടാപ്പും തകർന്ന നിലയിലാണ്. തകർന്ന ടാപ്പിന് പകരം സമീപവാസികൾ പലതവണ പി.വി.സി ടാപ്പ് വാങ്ങി സ്ഥാപിച്ചാണ് വെള്ളം ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അതും തകർന്നു. വെള്ളത്തിെൻറ പ്രവാഹം നിയന്ത്രിക്കാൻ നാട്ടുകാർ തുണിയും കമ്പുകളും മറ്റും ചുറ്റിെവച്ചിരിക്കുകയാണ്. വാർഡ് അംഗം ഇടപെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായിെല്ലന്ന് പരക്കെ പരാതി ഉയരുന്നു. ഇതിന് സമീപത്തെ മുല്ലപ്പറമ്പിൽപടി, വടുതലപടി എന്നിവിടങ്ങളിലെ പൈപ്പും ടാപ്പും തകർന്നിരിക്കുകയാണ്. വായ്പ വിതരണം ചെയ്തു മാവേലിക്കര: താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂനിയനില്‍ മന്നം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 1.72 കോടിയുടെ വായ്പ വിവിധ സ്വയംസഹായ സംഘങ്ങള്‍ക്ക് വിതരണം ചെയ്തു. മാവേലിക്കര എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് ടി.കെ. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കുകയും വായ്പ വിതരണം നടത്തുകയും ചെയ്തു. യൂനിയന്‍ വൈസ് പ്രസിഡൻറ് എസ്.എസ്. പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ജി. അശോക് കുമാര്‍, എം.എസ്.എസ്.എസ് സെക്രട്ടറി രാജേഷ് തഴക്കര, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍ സി. ബിനോദ്, കെ. അരുണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍ എം. അനില്‍കുമാര്‍, എല്‍. സതിയമ്മ, എം.ബി. മീര, ജെ. കൃഷ്ണകുമാരി എന്നിവര്‍ സംസാരിച്ചു. അനുസ്മരണം ആറാട്ടുപുഴ: സെക്കുലർ ഫോറം തൃക്കുന്നപ്പുഴ കെ. സുധാകരൻ അനുസ്മരണവും കലാസാഹിത്യ കൂട്ടായ്മയും നടത്തി. അബ്ദുൽ ലത്തീഫ് പതിയാങ്കര അധ്യക്ഷത വഹിച്ചു. കെ. ഹാരീസ് അനുസ്മരണ പ്രഭാഷണം നടത്തി. ബിനു വിശ്വംഭരൻ, വിഷ്ണു മഹാദേവികാട്, സിയാദ് പൂക്കുഞ്ഞ് എന്നിവർ കൃതികൾ അവതരിപ്പിച്ചു. ശിവലാൽ നെടിയപറമ്പിൽ സ്വാഗതവും സിബി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story