Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:09 AM IST Updated On
date_range 29 March 2018 11:09 AM ISTകശുവണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ ചികിത്സ ഉറപ്പാക്കും
text_fieldsbookmark_border
ആലപ്പുഴ: ദീർഘകാലമായി അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളുടെ ഇ.എസ്.ഐ ചികിത്സ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വാർ ഉറപ്പുനൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്നതുമൂലം ഇ.എസ്.ഐ ചികിത്സ ആനുകൂല്യങ്ങൾ തൊഴിലാളികൾക്കും ആശ്രിതർക്കും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. അറുനൂറോളം കശുവണ്ടി ഫാക്ടറികളാണ് തോട്ടണ്ടി ഇറക്കുമതി ചെയ്യാത്തതുമൂലം അടഞ്ഞുകിടക്കുന്നത്. ഈ ഫാക്ടറികളിലെ തൊഴിലാളികളുടെയും ഫാക്ടറി ഉടമകളുടെയും വിഹിതം ഇ.എസ്.ഐ കോർപറേഷനിൽ അടക്കാൻ കഴിയുന്നില്ല. ഉടൻ ചേരുന്ന ഇ.എസ്.ഐ ഡയറക്ടർ ബോർഡ് യോഗം വിഷയം ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എം.പി അറിയിച്ചു. ഡിവൈ.എസ്.പി ഓഫിസിലേക്ക് ബി.ജെ.പി മാർച്ച് ചെങ്ങന്നൂർ: സി.പി.എമ്മിന് ചെങ്ങന്നൂരിൽ പൊലീസ് കൂട്ടുനിൽക്കുകയാെണന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ. എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായി ചെങ്ങന്നൂർ ഡിവൈ.എസ്.പി മാറി. നീതി നിഷേധിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ഡിവൈ.എസ്.പി ഓഫിസിലേക്ക് വായ്മൂടി കെട്ടി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജു ഇടക്കല്ലിൽ അധ്യക്ഷത വഹിച്ചു. ആർ. പൊന്നപ്പൻ, എം.വി. ഗോപകുമാർ, പി.കെ. വാസുദേവൻ, കെ.ജി. കർത്ത, സതീഷ് ചെറുവല്ലൂർ, സജു കുരുവിള, ആർ. സന്ദീപ്, ജി. ജയദേവ്, ഡി. വിനോദ് കുമാർ, അജി ആർ. നായർ, പ്രമോദ് കാരക്കാട്, ലീലമ്മ, പ്രവീൺ മുളക്കുഴ, സത്യൻ പെണ്ണുക്കര, സുരേഷ് അശ്വനി, ഗോപിനാഥൻ നായർ, ആർ. രാധാകൃഷ്ണൻ, കല രമേശ്, മോഹൻകുമാർ, മനു കൃഷ്ണൻ, സുരേഷ് അംബീരത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story