Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രാദേശിക ഭാഷകളിലെ...

പ്രാദേശിക ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചുപിടിക്കും ^ഇല്‍ന പ്രസിഡൻറ്​

text_fields
bookmark_border
പ്രാദേശിക ഭാഷകളിലെ അച്ചടി മാധ്യമങ്ങള്‍ വളര്‍ച്ച തിരിച്ചുപിടിക്കും -ഇല്‍ന പ്രസിഡൻറ് കൊച്ചി: പ്രാദേശിക ഭാഷകളിലെ മാഗസിനുകളും മറ്റു പ്രസിദ്ധീകരണങ്ങളും വളര്‍ച്ച തിരിച്ചു പിടിക്കുമെന്ന്‌ ഇന്ത്യന്‍ ലാംഗ്വേജസ്‌ ന്യൂസ്‌പേപ്പേഴ്‌സ്‌ അസോസിയേഷന്‍ (ഇല്‍ന) പ്രസിഡൻറും സ്ഥാപകനും ഡല്‍ഹി പ്രസ് ഗ്രൂപ് പ്രസിദ്ധീകരണങ്ങളുടെ സി.എം.ഡിയുമായ പരേഷ്‌ നാഥ്‌ പറഞ്ഞു. കൊച്ചിയില്‍ ഇൽനയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ മാധ്യമങ്ങളുടെ മത്സരം, പ്രചാരത്തിലെയും പരസ്യ വരുമാനത്തിലെയും ഇടിവ്‌, കടലാസ്‌ വില വര്‍ധനയും ദൗര്‍ലഭ്യവും, ചെലവ്‌ വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ കടുത്തതാണെങ്കിലും വളർച്ച തിരിച്ചുപിടിക്കും. ഡിജിറ്റല്‍ മാധ്യമങ്ങളുടെ കടന്നുകയറ്റം അവയുടെ വാര്‍ത്തകള്‍ പോലെ താല്‍ക്കാലികമാണ്‌. ടെലിവിഷന്‍ പരസ്യങ്ങളോടാണ്‌ ഡിജിറ്റല്‍ വാര്‍ത്തകള്‍ക്ക്‌ സാമ്യം. അത്‌ ആവര്‍ത്തിച്ച്‌ പറഞ്ഞാലേ ശ്രദ്ധിക്കപ്പെടുന്നുള്ളു. സമൂഹമാധ്യമങ്ങള്‍ക്ക്‌ പ്രശ്‌നങ്ങള്‍ പങ്കുവെക്കാൻ മാത്രമേ സാധിക്കൂ. ഇന്ത്യയിലെ ഭാഷ പ്രസിദ്ധീകരണങ്ങള്‍ വെല്ലുവിളി നേരിടുമ്പോഴും മലയാള പ്രസിദ്ധീകരണങ്ങള്‍ വളരുന്നത്‌ കേരളത്തി​െൻറ കരുത്ത്‌ തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വക പരസ്യങ്ങളും ഭാഷാ പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും തുല്യരീതിയില്‍ നല്‍കപ്പെടാന്‍ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമൂഹ മാധ്യമങ്ങളില്‍ നമ്മുടെ വിവരങ്ങള്‍ക്ക്‌ ഒരു സുരക്ഷിതത്വവുമില്ലെന്ന കാര്യവും മറന്നുകൂടാ. സമൂഹ മാധ്യമങ്ങള്‍ക്ക്‌ ആരോടും ഉത്തരവാദിത്തമില്ല. വ്യാജ വാര്‍ത്തകളും ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വ്യാപകമാണ്‌. മാതൃഭൂമി മീഡിയ സൊലൂഷന്‍സ്‌ തലവന്‍ കമല്‍ കൃഷ്‌ണന്‍, ഇൽന കേരള വൈസ് പ്രസിഡൻറ് മംഗളം പത്രാധിപര്‍ സാബു വര്‍ഗീസ്‌, എഴുത്തുകാരന്‍ കെ.എസ്‌.ആര്‍. മേനോന്‍ എന്നിവരും സംസാരിച്ചു. ഇൽന കേരള പ്രസിഡൻറും ധനം പബ്ലിക്കേഷന്‍സ്‌ എം.ഡിയും എഡിറ്ററുമായ കുര്യന്‍ എബ്രഹാം സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story