Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅതിരൂപത ഭൂമി വിവാദം:...

അതിരൂപത ഭൂമി വിവാദം: പ്രശ്​നങ്ങൾ അവസാനി​ച്ചിട്ടില്ലെന്ന്​​ എ.എം.ടി

text_fields
bookmark_border
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപത ഭൂമിവിവാദത്തിൽ എല്ലാ പ്രശ്നങ്ങളും അവസാനിച്ചെന്ന രീതിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തിയ പ്രസംഗം വസ്തുതതകൾക്ക് നിരക്കാത്തതാണെന്ന് അൽമായ സംഘടനയായ ആർച് ഡയോഷ്യൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്പെരൻസി(എ.എം.ടി). നിയമപോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശം തങ്ങളുടെ പോരാട്ടത്തിന് ശക്തിപകരുന്നതാണ്. വൈദിക സമിതി യോഗെത്തതുടർന്ന് സമിതി പ്രതിനിധികൾ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രശ്നപരിഹാരത്തിന് തുടക്കമായെന്നാണ് വൈദികർ പറഞ്ഞത്. ഇത് പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ചർച്ചകൾ േപാലും കാര്യക്ഷമമായി ആരംഭിക്കാത്ത പ്രശ്നം പരിഹരിക്കപ്പെെട്ടന്ന് കർദിനാൾ പറഞ്ഞതിൽ വൈദികർക്കിടയിൽ വലിയ എതിർപ്പുണ്ട്. ഇൗസ്റ്ററിന് ശേഷം വിഷയത്തിൽ കൂടുതൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും എ.എം.ടി പ്രതിനിധികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story