Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതണൽമരം മുറിക്കാൻ ശ്രമം

തണൽമരം മുറിക്കാൻ ശ്രമം

text_fields
bookmark_border
മൂവാറ്റുപുഴ: വാളകം ജങ്ഷനിൽ തണൽമരം വെട്ടിമുറിക്കാൻ ശ്രമം. ചുവട് മുക്കാൽ ഭാഗവും വെട്ടിയ നിലയിലുള്ള മരം മറിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്. കഴിഞ്ഞദിവസം അർധരാത്രിയിലാണ് ഒരുപറ്റം സാമൂഹികവിരുദ്ധർ ഓട്ടോ സ്റ്റാൻഡിലെ തണൽമരം മുറിച്ച് നശിപ്പിക്കാൻ ശ്രമിച്ചത്. മരം വെട്ടുന്നതിനിടെ യാത്രക്കാർ വന്നതോടെ സംഘം ശ്രമം ഉപേക്ഷിച്ച് ഓടി മറയുകയായിരുന്നു. കനത്ത ചൂടിൽ ഓട്ടോ തൊഴിലാളികൾക്കും നാട്ടുകാർക്കും ഗുണകരമായിരുന്ന തണൽ മരമാണ് വെട്ടിനശിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story