Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:53 AM IST Updated On
date_range 29 March 2018 10:53 AM ISTഹോട്ടലിെൻറ അടുക്കള കത്തി നശിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: തൃക്കളത്തൂര്‍ കാവുംപടിയില്‍ . തൃക്കളത്തൂര്‍ തെങ്ങിന്‍മൂട്ടില്‍ ലത രാജെൻറ ഉടമസ്ഥതയിലുള്ള കൃഷ്ണ ഹോട്ടലിെൻറ അടുക്കളയാണ് കത്തിനശിച്ചത്. ബുധനാഴ്ച വെളുപ്പിന് 3.30നാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴ സ്്റ്റേഷന് ഓഫിസര്‍ ജോണ്‍ ജി പ്ലാക്കീലിെൻറ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. അടുക്കളയില്‍ ആറ് വലിയ ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നു. അതിലേക്ക് തീപടരാതെ എടുത്തു മാറ്റിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്സിെൻറ സമയോചിതമായ ഇടപെടല്‍ സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ വ്യാപിക്കാതെ അണക്കാന്‍ കഴിഞ്ഞു. 45,000 രൂപയുടെ നഷ്്ടം കണക്കാക്കുന്നു. കൗതുകമുണർത്തി ഹെലികോപ്ടർ മൂവാറ്റുപുഴ: മുനിസിപ്പല്‍ സ്്റ്റേഡിയത്തില്‍ ഹെലികോപ്ടർ ഇറങ്ങിയത് നാട്ടുകാര്‍ക്ക് കൗതുകമായി. ബുധനാഴ്ച വൈകീട്ട് 3.39ഓടെയാണ് നേവിയുടെ ഹെലികോപ്ടർ സ്്റ്റേഡിയത്തില്‍ ഇറങ്ങിയത്. ഏപ്രില്‍ രണ്ടിന് മൂവാറ്റുപുഴ സിവില്‍ സ്്്റ്റേഷന് സമീപം ഇ.സി.എച്ച്.എസ് മൂവാറ്റുപുഴ പോളിക്ലിനിക്കിെൻറ പുതിയ കെട്ടിടം നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഉദ്ഘാടനം ചെയ്യുന്നതിന് മൂവാറ്റുപുഴയിലെത്തുന്നുണ്ട്. കൊച്ചിയില്‍നിന്നും ഹെലികോപ്ടര്‍ മാര്‍ഗമാണ് നേവല്‍ ചീഫ് അഡ്മിറല്‍ സുനില്‍ ലാംബ മൂവാറ്റുപുഴയിലെത്തുന്നത്. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നതിനു മുന്നോടിയായുള്ള ട്രയല്‍ റണ്ണാണ് നടന്നത്. നേവി ഉദ്യോഗസ്ഥരും മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്്്റ്റേഡിയത്തില് തമ്പടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story