Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 10:53 AM IST Updated On
date_range 29 March 2018 10:53 AM ISTകൂത്താട്ടുകുളം നഗരസഭ ബജറ്റ്: സ്ഥലമുള്ള എല്ലാവർക്കും വീട്
text_fieldsbookmark_border
കൂത്താട്ടുകുളം: സ്വന്തമായി സ്ഥലമുള്ള എല്ലാ കുടുംബങ്ങൾക്കും ഈ സാമ്പത്തിക വർഷത്തിൽ വീട് നിർമിച്ച് നൽകാനുള്ള ലക്ഷ്യവുമായി കൂത്താട്ടുകുളം നഗരസഭ ബജറ്റ്. 1.93 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. വൈസ് ചെയർപേഴ്സൻ ഓമന ബേബി ബജറ്റ് അവതരിപ്പിച്ചു. 19,18,69,752 രൂപ വരവും 18,90,75,950 രൂപ ചെലവും 27,93,802 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഭവനപദ്ധതിക്ക് മുൻ സാമ്പത്തിക വർഷത്തെ ബാക്കി ഉൾപ്പെടെയുള്ള ഫണ്ടാണ് നീക്കിെവച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് 2.77 കോടി, ഗവ. ആശുപത്രി വാർഡിന് 60 ലക്ഷം, വടകര ഗവ. സ്കൂളിന് ആറ് ലക്ഷം, ഓണംകുന്ന് ടി.ബി. റോഡ് ബൈപാസിന് ഒരു കോടി, കീരുകുന്ന് വടക്കേക്കര കുടിവെള്ള പദ്ധതിക്ക് 24 ലക്ഷം, മാർക്കറ്റ് സോളാർ വൈദ്യൂതികരണത്തിന് 24 ലക്ഷം എന്നിങ്ങനെയും തുക നീക്കിവെച്ചു. തരിശുഭൂമി കൃഷിയോഗ്യമാക്കൽ, വയോമിത്രം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഉപകരണ വിതരണം വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായും തുക അനുവദിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. സ്്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി. ബേബി, സണ്ണി കുര്യാക്കോസ്, ഓമന മണിയൻ, വത്സ ബേബി എന്നിവർ സംസാരിച്ചു. ബജറ്റ് തട്ടിപ്പ് -പ്രതിപക്ഷം കൂത്താട്ടുകുളം: രണ്ടു വർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ എവിടെ എത്തിയെന്ന് പറയാനോ, തനത് പദ്ധതികൾ അവതരിപ്പിക്കാനോ കഴിയാതെ പുതിയ ബജറ്റിലൂടെ തട്ടിപ്പ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് സി.എൻ. പ്രഭ കുമാർ ആരോപിച്ചു. എസ്.എസ്.എ പദ്ധതി വിഹിതം 20 ലക്ഷം കുടിശ്ശികയാണ്. വിദ്യാഭ്യാസ മേഖല അവഗണിക്കപ്പെട്ടു. തനത് ഫണ്ട് കണ്ടെത്താൻ ഒരു ശ്രമവും നഗരസഭ നടത്തിയിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിക്കാനോ നിയമലംഘനങ്ങൾ പിടികൂടാനോ, ലൈസൻസ് ഇല്ലാത്ത കച്ചവടം അവസാനിപ്പിക്കാനോ ഭരണപക്ഷം തയാറായിട്ടിെല്ലന്നും പ്രതിപക്ഷം ആരോപിച്ചു. എൽ.ഡി.എഫ് അംഗങ്ങളായ ലിനു മാത്യു, എ.എസ്. രാജൻ, സണ്ണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story