Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:03 AM GMT Updated On
date_range 29 March 2018 5:03 AM GMTനഴ്സുമാരുടെ യൂനിയൻ രൂപവത്കരിച്ചു
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ സ്വകാര്യ ആശുപത്രി മേഖലയിലെ . കേരള നഴ്സസ് യൂനിയൻ എന്ന പേരിലാണ് യൂനിയൻ രൂപവത്കരിച്ചത്. എറണാകുളത്ത് പപ്പൻചേട്ടൻ സ്മാരക ഹാളിൽ ചേർന്ന ജില്ല കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രതിഭ ഷാജി അധ്യക്ഷത വഹിച്ചു. എം. അനിൽകുമാർ, കെ.എ. അലി അക്ബർ, പി.ആർ. റെനീഷ്, പി.എൻ. ശാന്താമണി, സോമജ എന്നിവർ കൺവെൻഷനിൽ സംസാരിച്ചു. ബേസിൽ വർഗീസ് സ്വാഗതവും എ.യു. മായ നന്ദിയും പറഞ്ഞു. നഴ്സിങ് രംഗത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിലവിലുള്ള നഴ്സുമാരുടെ പ്രശ്നങ്ങൾ പരിഹരിച്ച് എത്രയും പെട്ടെന്ന് വിജ്ഞാപനം ഇറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബേസിൽ വർഗീസിനെ ജില്ല കൺവീനറായും പ്രതിഭ ഷാജി, സി.വി. ഷിബു എന്നിവരെ ജോയൻറ് കൺവീനർമാരായും തെരഞ്ഞെടുത്തു. കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം തിരിച്ചേൽപിച്ചു പള്ളുരുത്തി: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ 1,56,000 രൂപ പൊലീസിൽ ഏൽപിച്ച യുവാവിന് പള്ളുരുത്തി ജനമൈത്രി പൊലീസ് സുരക്ഷ സമിതിയുടെ ആദരം. പള്ളുരുത്തി ചിറക്കൽ തച്ചങ്കരി വീട്ടിൽ ഉദയ് ശങ്കറിനാണ് ബൈക്കിൽ സഞ്ചരിക്കവേ പുല്ലാർദേശം റോഡിൽ നിന്നും നോട്ടുകെട്ടുകൾ ലഭിച്ചത്. ലോട്ടറി ടിക്കറ്റെന്ന ധാരണയിൽ നോക്കിയപ്പോൾ രണ്ടായിരത്തിെൻറ 78 നോട്ടുകൾ സഞ്ചിയിൽ കണ്ടെത്തുകയായിരുന്നു. പണം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ എൽപിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഉടമയെ കണ്ടെത്താൻ പത്രങ്ങളിൽ പരസ്യം നൽകിയെങ്കിലും ഉടമയെത്തിയിരുന്നില്ല. ഈ പണം പിന്നീട് പൊലീസ് ട്രഷറിയിൽ അടക്കുകയും ചെയ്തു. ഉദയ് ശങ്കറിനെ എഡ്രാക്ക് പള്ളുരുത്തി മേഖല പ്രസിഡൻറ് വി.കെ. മനോഹരൻ പൊന്നാടയണിയിച്ചു കൗൺസിലർമാരായ തമ്പി സുബ്രഹ്മണ്യം, കെ.ആർ. പ്രേംകുമാർ, ജലജാമണി, ജനമൈത്രി സി.ആർ.ഒ മുകുന്ദൻ എന്നിവർ സംസാരിച്ചു.
Next Story