Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:05 AM IST Updated On
date_range 28 March 2018 11:05 AM ISTദശലക്ഷങ്ങൾ ചെലവഴിച്ചിട്ടും മാലിന്യവാഹിനിയായി കാർത്തികപ്പള്ളി തോട്
text_fieldsbookmark_border
ആറാട്ടുപുഴ: ചരിത്രപ്രാധാന്യമുള്ള കാർത്തികപ്പള്ളി തോടിനെ സംരക്ഷിക്കാനും തോട്ടിലൂടെ തെളിനീരൊഴുക്കാനുമുള്ള പ്രവർത്തനങ്ങൾ പ്രഹസനമായി മാറുന്നതിനാൽ ലക്ഷ്യംകാണാതെ പോകുന്നു. ദശലക്ഷങ്ങൾ ചെലവഴിച്ചിട്ടും തോടിെൻറ ശോച്യാവസ്ഥക്ക് ഒരു മാറ്റവുമില്ല. നാടിന് ശാപമായി മാറുന്ന തോട് കാരാറുകാർക്കും ഭരണം കൈയാളുന്ന രാഷ്ട്രീയക്കാർക്കും പൊന്മുട്ടയിടുന്ന താറാവാണ്. കരുവാറ്റ കൊപ്പാറക്കടവിൽനിന്ന് ആരംഭിച്ച് കുമാരപുരം, ചിങ്ങോലി, കാർത്തികപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിൽ പതിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള ചരിത്രത്തിൽ രേഖപ്പെടുത്തി കിടക്കുന്ന കാർത്തികപ്പള്ളി തോട് ഇന്ന് മാലിന്യം നിറഞ്ഞ് നാടിെൻറ ശാപമായി മാറിയിരിക്കുകയാണ്. വർഷങ്ങളായി നീരൊഴുക്ക് നിലച്ച് കിടന്ന തോട് പുനരുദ്ധാരണ ഭാഗമായി 2015 മാർച്ചിലാണ് 1.77 കോടി ചെലവഴിച്ച് ആഴം കൂട്ടിയത്. എന്നാൽ, മതിയായ പഠനമോ സംരക്ഷണത്തിനുള്ള ശാസ്ത്രീയ നടപടികളോ ഇല്ലാതെ നടത്തിയ നവീകരണം നാട്ടുകാർക്ക് പ്രയോജനം ചെയ്തില്ല. പദ്ധതി നടത്തിപ്പിൽ വൻതട്ടിപ്പാണ് നടന്നതെന്ന ആക്ഷേപം അന്ന് ശക്തമായിരുന്നു. ഇത്രയും വലിയ തുക അനുവദിച്ചിട്ടും ആഴംകൂട്ടൽപോലും കാര്യക്ഷമമായി നടത്താനായില്ല. തോട് ഇപ്പോഴും ശോച്യാവസ്ഥയിലാണ്. രാത്രി ചാക്കിൽകെട്ടി വിവിധതരം മാലിന്യങ്ങളാണ് റോഡരികിലും തോട്ടിലും നിക്ഷേപിക്കുന്നത്. ഇറച്ചിക്കടകൾ, ഹോട്ടലുകൾ, പച്ചക്കറിക്കടകൾ, വീടുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങളാണ് തള്ളുന്നത്. തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞു. റോഡരികിലും മാലിന്യം പെരുകി. തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചു. ഇത് ജനങ്ങൾക്ക് ഭീഷണിയായി. ദുർഗന്ധം മൂലം വഴിനടക്കാനാകാത്ത അവസ്ഥയും ഉണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാർത്തികപ്പള്ളി തോടിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവന്നാൽ കൃഷിക്കും മറ്റുള്ള വീട്ടാവശ്യങ്ങൾക്കും വെള്ളം ഉപയോഗപ്രദമാക്കാൻ കഴിയും. തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള നടപടിയാണ് ആദ്യം വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കാമറ അടക്കം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഹരിപ്പാട് നഗരസഭയും കാർത്തികപ്പള്ളി, കുമാരപുരം, കരുവാറ്റ പഞ്ചായത്തുകളും സംയുക്തമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടതെന്നാണ് ആവശ്യം. തോടിെൻറ ഇരുകരയിലെയും ജനങ്ങളെ ബോധവത്കരിച്ച് അവരുടെ പൂർണ സഹകരണം ഉറപ്പുവരുത്തിയാൽ പദ്ധതികൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. തെരുവിൽ കണ്ടെത്തിയ യുവതിയെ പൊലീസ് മഹാത്മയിലെത്തിച്ചു മാവേലിക്കര: കുറത്തികാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാത യുവതിയെ പൊലീസ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു. 30 വയസ്സ് തോന്നിക്കുന്ന ഇവർ ഷൈനി എന്നാണ് പേര് പറയുന്നത്. മറ്റ് കാര്യങ്ങൾ പരസ്പരവിരുദ്ധവും അവ്യക്തവുമാണ്. ഇവരെ തിരിച്ചറിയാൻ കഴിയുന്നവർ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലോ കുറത്തികാട് െപാലീസ് സ്റ്റേഷനിലോ വിവരം നൽകണമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു. ഫോൺ: 04734-220163.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story