Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:08 AM IST Updated On
date_range 27 March 2018 11:08 AM ISTസംയോജിത കൃഷി കാർഷിക ശിൽപശാലയും പ്രദർശനവും ചെങ്ങന്നൂരിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: കാർഷിക കേരളം ജനകീയ ഇടപെടൽ കാമ്പയിനിെൻറ ഭാഗമായി സംസ്ഥാന ജൈവ കാർഷിക സമിതിയും ജില്ല ജൈവ കാർഷിക സഹകരണ സംഘവും (അഡ്കോസ്) കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയും സംയുക്തമായി സംയോജിത കൃഷി സംസ്ഥാനതല കാർഷിക ശിൽപശാലയും പ്രദർശനവും ഏപ്രിൽ 11 മുതൽ 15 വരെ ചെങ്ങന്നൂർ ബിസിനസ് ഇന്ത്യ ഗ്രൗണ്ടിൽ നടത്തും. ജനകീയ ജൈവ പച്ചക്കറി കൃഷി, സംയോജിത കൃഷി, ഓണം-വിഷുക്കാല വിഷരഹിത പച്ചക്കറി കൃഷി, ഉത്സവ വിപണികൾ തുടങ്ങിയവയുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കർഷകരും കാർഷിക വിദഗ്ധരും ശിൽപശാലയിലും കാർഷിക പ്രദർശനത്തിലും പങ്കെടുക്കും. സെമിനാറുകൾ, ശിൽപശാലകൾ, കാർഷിക പ്രദർശന സ്റ്റാളുകൾ, വിവിധതരം കാർഷിക മാതൃകകൾ, സംരംഭകത്വ പ്രദർശനങ്ങൾ, കാർഷിക അനുബന്ധ വസ്തുക്കളുടെ പ്രദർശനങ്ങൾ, കാർഷിക വാണിഭം, കൃഷി അറിവരങ്ങ്, കർഷകരുടെ അനുഭവങ്ങൾ പങ്കുവെക്കൽ, പുഷ്പ-ഫല പ്രദർശനം, കന്നുകാലി പ്രദർശനം, ഗ്രാമീണ കാർഷിക സംവാദങ്ങൾ, കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, കാർഷിക ചരിത്രപ്രദർശനം എന്നിവയുണ്ടാകും. പവിലിയനിൽ സജ്ജീകരിക്കുന്ന നൂറിൽപരം സ്റ്റാളുകളിലെ പ്രദർശനം സൗജന്യമായാണ് സംഘടിപ്പിക്കുന്നത്. കൺവെൻഷൻ പാണ്ടനാട്: പാണ്ടനാട് സൗത്ത് മേഖല എൽ.ഡി.എഫ് കൺെവൻഷൻ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. ടി.കെ. ചന്ദ്രചൂഡൻ നായർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി സജി ചെറിയാൻ, എം. ചന്ദ്രൻ, ശോഭന ജോർജ്, കൃഷ്ണപ്രസാദ്, പി. വിശ്വംഭര പണിക്കർ, എം.എച്ച്. റഷീദ്, ജി. ഹരികുമാർ, കെ.വി. വർഗീസ്, ടിറ്റി എം. വർഗീസ്, സി. ജയചന്ദ്രൻ, വത്സല മോഹൻ, പി.സി. തങ്കപ്പൻ, ടി.എ. ബെന്നിക്കുട്ടി എന്നിവർ സംസാരിച്ചു. എം.എസ്. രാധാകൃഷ്ണൻ സ്വാഗതവും ടി.ടി. കുട്ടൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.കെ. രാമചന്ദ്രൻ നായർ (പ്രസി.), ജി. കൃഷ്ണകുമാർ, മധു വെഞ്ചാൻ, തോമസ് കാട്ടുവെട്ടൂർ, ടി.ടി. കുട്ടൻ, ഹരികുമാർ കൊച്ചുപുരക്കൽ, ശ്രീനിവാസൻ, തമ്പി മണക്കുന്നേൽ, തോമസ് കരുവേലിൽ (വൈസ് പ്രസി.), എം.എസ്. രാധാകൃഷ്ണൻ (സെക്ര.), പി.സി. തങ്കപ്പൻ, എബ്രഹാം സ്‌കറിയ, സജി പി. കുരുവിള, വിപിൻ കുമാർ, ഉഷ ശശി, പി.എൻ. കോശി, സജി കാട്ടുവെട്ടൂർ (ജോ. സെക്ര.). വൈദ്യുതി മുടങ്ങും ആലപ്പുഴ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ടൗൺ സെക്ഷന് കീഴിൽ വരുന്ന കലക്ടർ ബംഗ്ലാവ് പരിസര പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും. പുന്നപ്ര: പുന്നപ്ര സെക്ഷൻ പരിധിയിൽ ഫിഷ് ലാൻഡ്, പൗർണമി, ആഞ്ഞിലിപ്പറമ്പ്, എ.കെ.ഡി.എസ് എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story