Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ വിദേശത്തേക്ക്​ ...

യുവതിയെ വിദേശത്തേക്ക്​ കടത്തിയെന്ന കേസ്​: പ്രതിയെ മൂന്ന്​ ദിവസ​ം കസ്​റ്റഡിയിൽവിട്ടു

text_fields
bookmark_border
കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിച്ചെന്ന കേസിലെ മുഖ്യപ്രതി പറവൂർ സ്വദേശി മുഹമ്മദ് റിയാസിനെ എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു. കേസിൽ ഉൾപ്പെട്ട നാലുപേർ ബംഗളൂരുവിൽനിന്നുള്ളവരാണ്. ഇവരെക്കുറിച്ചും ഇവർക്ക് പിന്നിലുള്ളവരെ കുറിച്ചും അന്വേഷിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കാണിച്ച് എൻ.െഎ.എ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. പ്രതിയുമായി അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകും. ബുധനാഴ്ച വൈകീട്ട് നാലുവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസവും ഇയാളെ എൻ.െഎ.എ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. റിയാസി​െൻറ ഭാര്യയായ, ഗുജറാത്തിൽ താമസിച്ചിരുന്ന യുവതിയാണ് കേസിലെ പരാതിക്കാരി. അറസ്റ്റിലായ മറ്റ് രണ്ട് പ്രതികൾക്ക് കോടതി കഴിഞ്ഞയാഴ്ച ജാമ്യം അനുവദിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story