Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 11:06 AM IST Updated On
date_range 26 March 2018 11:06 AM ISTഎസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയൻ ബജറ്റിൽ സാമൂഹികക്ഷേമത്തിന് ഉൗന്നൽ
text_fieldsbookmark_border
ആലപ്പുഴ: എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയന് 1,37,44,000 രൂപ വരവും 1,33,70,250 ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 69ാമത് പൊതുയോഗം പാസാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവശരും രോഗബാധിതരുമായ ശാഖ അംഗങ്ങൾക്ക് 10,52,750 രൂപ വകയിരുത്തി. വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് മംഗല്യനിധിയിൽനിന്ന് 2,76,000 രൂപ മാറ്റിവെച്ചു. താലൂക്കിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ തുടർ പഠനത്തിന് യൂനിയൻ വിദ്യാഭ്യാസനിധിയിൽനിന്ന് 5,14,113 രൂപയും സാമൂഹികക്ഷേമനിധിയിലേക്ക് 18,14,393 രൂപയും വകയിരുത്തി. യൂനിയൻ മുൻ പ്രസിഡൻറ് എൻ.കെ. നാരായണെൻറ പേരിൽ ഏർപ്പെടുത്തിയ വിദ്യാഭ്യാസ ദത്തെടുക്കൽ പദ്ധതി പ്രകാരം എസ്.എസ്.എൽ.സി മുതൽ ബിരുദതലം വരെ 200 വിദ്യാർഥികൾക്ക് 9,04,000 രൂപ ചെലവഴിച്ചതായി ബജറ്റ് വ്യക്തമാക്കുന്നു. കലവൂർ എൻ. ഗോപിനാഥിന് ആദരാഞ്ജലി അർപ്പിച്ചാണ് പൊതുയോഗം ആരംഭിച്ചത്. യൂനിയൻ ആക്ടിങ് പ്രസിഡൻറ് പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ കണക്കും പ്രവർത്തന റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു. ഭാരവാഹികൾ: പി. ഹരിദാസ് (പ്രസി), ബി. രഘുനാഥ് (വൈസ് പ്രസി), കെ.എൻ. പ്രേമാനന്ദൻ (സെക്ര). നിയുക്തി മെഗാ ജോബ്ഫെയർ ഏപ്രിൽ 17ന് ആലപ്പുഴ: നാഷനൽ എംപ്ലോയ്മെൻറ് സർവിസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ ആലപ്പുഴ, കൊല്ലം, പത്തനതിട്ട തിരുവനന്തപുരം, കോട്ടയം ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെൻററുകളുടെയും ആഭിമുഖ്യത്തിൽ ഉദ്യോഗാർഥികൾക്ക് സംഘടിപ്പിക്കുന്ന നിയുക്തി-2018 മെഗാ ജോബ്ഫെയർ ഏപ്രിൽ 17ന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ നടക്കും. www.jobfste.kerala.gov.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. പ്രായം 18-40. എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കുവരെ പങ്കെടുക്കാം. അയ്യായിരത്തോളം ഒഴിവുകൾ ഉണ്ട്. ഫോൺ: 0477 2230624, 2230622, 9061560069. ടി.വി. തോമസ് ചരമവാർഷികം ഇന്ന് ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരനായകനും മുന്‍ മന്ത്രിയുമായ ടി.വി. തോമസിെൻറ 41ാം ചരമവാര്‍ഷികം തിങ്കളാഴ്ച ആചരിക്കും. സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി പ്രകടനത്തിനുശേഷം കല്ലുപാലത്തിന് സമീപം വൈകീട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം സി.പി.ഐ നേതാവ് ടി. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസില്‍ അംഗം ആര്‍. ശശി മുഖ്യപ്രഭാഷണം നടത്തും. മാരാരിക്കുളം മണ്ഡലം കമ്മിറ്റി പാതിരപ്പള്ളി എക്സല്‍ ഗ്ലാസസിന് മുന്നില്‍ വൈകീട്ട് അഞ്ചിന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. സംസ്ഥാന കൗൺസില്‍ അംഗം എ. ശിവരാജന്‍ അധ്യക്ഷത വഹിക്കും. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story