Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:15 AM IST Updated On
date_range 25 March 2018 11:15 AM ISTചെങ്ങന്നൂരില്‍ 10 കോടിയുടെ ശബരിമല ഇടത്താവള സമുച്ചയം
text_fieldsbookmark_border
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന ശബരിമല ഇടത്താവള സമുച്ചയം നിർമിക്കാൻ സര്‍ക്കാര്‍ ഉത്തരവായി. ശബരിമല തീർഥാടകര്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി സൗകര്യങ്ങള്‍, നവീന ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എ.ടി.എം, ഡോര്‍മിറ്ററികള്‍ തുടങ്ങിയവ സമുച്ചയത്തിൽ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്ന് നിലകളുള്ള സമുച്ചയമാണ് നിര്‍മിക്കുന്നത്. 500 പേര്‍ക്ക് ഒരേസമയം അന്നദാനം നല്‍കാനും 600 പേര്‍ക്ക് ഒരേസമയം വിരിവെച്ച് വിശ്രമിക്കാനും സൗകര്യമുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടാക്കിയ കരാറിെൻറ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിർമിക്കുക. ശബരിമല തീർഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിർമിക്കണമെന്ന് അന്തരിച്ച എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ നേരേത്ത നിവേദനം നല്‍കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അടുത്ത ശബരിമല തീർഥാടന കാലത്തിന് മുമ്പുതന്നെ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടത്താവളം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിർദേശം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇടത്താവള നിര്‍മാണത്തിന് 10 കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പൂര്‍ത്തിയാകുന്ന കെട്ടിട സമുച്ചയം തുടര്‍ന്ന് ചെങ്ങന്നൂര്‍ മഹാദേവര്‍ ദേവസ്വം അധീനതയിലായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. അതിെൻറ പരിപാലനവും വരുമാനവും ദേവസ്വത്തിന് അവകാശപ്പെട്ടതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തിന് ഇരയായ അമ്മക്കും മകനും നീതി ലഭിക്കുന്നില്ലെന്ന് പരാതി ചെങ്ങന്നൂര്‍: പൊലീസിെൻറ മുന്നില്‍ ആക്രമണത്തിന് ഇരയായ അമ്മക്കും മകനും നീതി ലഭിക്കുന്നില്ലെന്ന് പരാതി. ചെങ്ങന്നൂര്‍ മുളക്കുഴ കുളത്തില്‍ മൂലയില്‍ വിജയമ്മ (50), മകന്‍ അനീഷ് (33) എന്നിവര്‍ക്കുനേരെയാണ് കഴിഞ്ഞ ഒന്നിന് സാമൂഹികവിരുദ്ധ സംഘത്തിെൻറ ആക്രമണം ഉണ്ടായത്. പെരിങ്ങാല ചക്കുളത്തയ്യത്ത് ക്ഷേത്രത്തില്‍ ഉത്സവം കാണാൻ പോയ അനീഷിനെയും വിജയമ്മയെയും രാത്രി 11.30ഓടെ ഒരുസംഘം കമ്പിവടികളുമായി ആക്രമിക്കുകയായിരുന്നു. ഈ സമയം ഇവിടേക്ക് എത്തിയ പൊലീസും ഉത്സവ കമ്മിറ്റി ഭാരവാഹികളുമാണ് ഇവരെ ആക്രമണത്തില്‍നിന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത്. അക്രമികളെ നാട്ടുകാര്‍ ആയുധങ്ങളുമായി പൊലീസിൽ ഏൽപിച്ചെങ്കിലും അടുത്ത ദിവസംതന്നെ വിട്ടയച്ചതായും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു. തലക്കും ചെവിക്കും ഗുരുതര പരിക്കേറ്റ അനീഷ് ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ എത്തി മൊഴിയെടുത്തെങ്കിലും പൊലീസ് തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കഴിഞ്ഞ 12ന് ജില്ല െപാലീസ് മേധാവിക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നും വിജയമ്മ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story