Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 11:11 AM IST Updated On
date_range 25 March 2018 11:11 AM ISTനിയന്ത്രണംതെറ്റി ഇൻസുലേറ്റഡ് വാൻ കടയിൽ ഇടിച്ചുകയറി
text_fieldsbookmark_border
ആലപ്പുഴ: പത്രവിതരണക്കാരനായ സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റിയ ഇൻസുലേറ്റഡ് വാൻ സമീപത്തെ കടയിൽ പാഞ്ഞുകയറി. ആലപ്പുഴ കൊങ്കണി ചുടുകാടിന് സമീത്തെ പഴയ എക്സൈസ് ഓഫിസിന് എതിർവശം ശനിയാഴ്ച പുലർച്ച നാലിനായിരുന്നു അപകടം. റോഡിലും കടകളിലും ഈ സമയം ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആലപ്പുഴ ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജിെൻറ ഉടമസ്ഥതയിെല പാപ്പീസ് സ്റ്റേഷനറി-ഡി.ടി.പി കടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. വാഹനത്തിന് കുറുകെ ചാടിയ സൈക്കിൾ യാത്രക്കാരനായ തോമസിനെ രക്ഷിക്കാൻ ഡ്രൈവർ പ്രഭാകരൻ നായർ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റിയത്. റോഡിൽ വീണ തോമസിെൻറ തോളിന് പരിക്കേറ്റു. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മത്സ്യം കയറ്റുന്നതിന് തമിഴ്നാട്ടിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു വാൻ. സൈക്കിൾ പൊടുന്നനെ മുന്നിലെത്തിയതാണ് സംഭവത്തിന് കാരണമെന്ന് ഡ്രൈവർ ട്രാഫിക് പൊലീസിനോട് പറഞ്ഞു. വാഹനം കടയിലേക്ക് ഇടിച്ച് കയറിയതിനെത്തുടർന്ന് ഇവിടെ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങൾ പൂർണമായും നശിച്ചു. അപകടവിവരം അറിഞ്ഞ് നഗരസഭ മുൻ കൗൺസിലർ കൂടിയായ ഉടമ സുനിൽ ജോർജ് എത്തിയിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവ പരിശോധിച്ചുവരുകയാണ്. സംഭവത്തിൽ വാൻ ഡ്രൈവർക്കെതിരെ ട്രാഫിക് പൊലീസ് കേെസടുത്തു. പച്ചക്കറി ഉൽപാദകരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് തുറവൂർ: പച്ചക്കറി ഉൽപാദകരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ഇതൾ പദ്ധതിയുമായി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. വെണ്ട, പയർ, മുളക്, തക്കാളി, വഴുതന, കറിവേപ്പ് എന്നിവയുടെ തൈകളാണ് നൽകുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ടുമുതൽ 11വരെ വാർഡുകളിലും രണ്ടാംഘട്ടത്തിൽ ഒന്ന്, 12 മുതൽ 19 വരെ വാർഡുകളിലും തൈകൾ വിതരണം ചെയ്യും. 8000 കുടുംബങ്ങൾക്കാണ് പച്ചക്കറിത്തൈകൾ നൽകുന്നത്. ഏഴുലക്ഷം രൂപയാണ് പദ്ധതിക്ക് നീക്കിെവച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷറീഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. മഞ്ജു ബേബി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ക്യുനോ ജോസ് ക്ലാസെടുത്തു. ആർ.ഡി. രാധാകൃഷ്ണൻ, കെ.ആർ. പ്രമോദ്, ശ്യാമള, സിന്ധു ഷിബു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുടിവെള്ള പൈപ്പ് പൊട്ടി; ഗതാഗതം തടസ്സപ്പെട്ടു മാരാരിക്കുളം: കണിച്ചുകുളങ്ങര-കളത്തിവീട് റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി റോഡില്‍ കുഴി രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കളത്തിവീടിന് പടിഞ്ഞാറ് ഉലഹറ്റാട് കവലയിലാണ് കുഴിയുണ്ടായത്. ഇവിടെ രണ്ടുമാസം മുമ്പ് ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. കുടിവെള്ളം ഏറെ നാള്‍ പാഴായി. റോഡിനടിയിലെ മണല്‍ സമീപെത്ത പാടത്തേക്ക് ഒലിച്ചുപോവുകയും ചെയ്തു. കഴിഞ്ഞദിവസം ടിപ്പര്‍ ലോറി സഞ്ചരിച്ചപ്പോഴാണ് കുഴി രൂപപ്പെട്ടത്. കുഴിക്ക് രണ്ടടിയോളം താഴ്ചയുണ്ട്. ഇപ്പോള്‍ കണിച്ചുകുളങ്ങര-കളത്തിവീട് റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ല. ഇരുചക്രവാഹനങ്ങള്‍ക്കേ പോകാനാകൂ. റോഡ് തകര്‍ന്ന വിവരം അറിയാതെ എത്തുന്ന വാഹനങ്ങള്‍ ഉലഹറ്റാടി വരെ എത്തി മടങ്ങിപ്പോവുകയാണ്. ഇവിടെ അപായസൂചനയുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story