Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:41 AM GMT Updated On
date_range 25 March 2018 5:41 AM GMTവേറിട്ട അനുഭവമായി 'ബഡിവാക്'
text_fieldsbookmark_border
കൊച്ചി: ദർബാർഹാളിലെ മൈതാനത്തിന് ചുറ്റും സുഹൃത്തിനോടൊപ്പം നടക്കുമ്പോൾ അവർക്ക് പങ്കുവെക്കാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. സ്കൂൾ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം പരസ്പരം കൈമാറിയാണ് അവർ മുന്നോട്ട് നീങ്ങിയത്. ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ബഡി വാക്' പരിപാടിയാണ് ജില്ലയിലെ 17 സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്ന് എത്തിയ 300 വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. സ്റ്റേറ്റ് നോഡല്‍ ഏജന്‍സി സെൻററിെൻറയും (സ്‌നാക് )സാമൂഹിക നീതിവകുപ്പിെൻറയും സഹകരണത്തോടെ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഇൗസ്റ്റിെൻറ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 'ബഡി വാക്' കൊണ്ട് അര്‍ഥമാക്കുന്നത് 'വാക്കിങ് വിത്ത് എ ഫ്രണ്ട്' എന്നാണ്. നടി രജീഷ വിജയൻ മുഖ്യാതിഥിയായിരുന്നു. രജീഷയുടെ ഓട്ടോഗ്രാഫ് വാങ്ങാൻ കുട്ടികളെല്ലാം മത്സരിച്ചു. എല്ലാവർക്കും ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയുമെടുത്ത് രജീഷയും അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. കെ.വി. തോമസ് എം.പി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഈസ്റ്റ് പ്രസിഡൻറ് പ്രേം വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അസി. കലക്ടര്‍ ഇമ്പശേഖരന്‍, റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഡയറക്ടര്‍ എബ്രഹാം ജോര്‍ജ്, സ്‌നാക് കേരള ചെയര്‍മാന്‍ ഡി. ജേക്കബ്, സ്‌നാക് ജില്ല സെക്രട്ടറി പി.ആര്‍. മാധവൻ, സുശീല കുര്യച്ചന്‍ എന്നിവർ പങ്കെടുത്തു. പരിപാടിയില്‍ കുട്ടികൾക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സോഫ്റ്റ്ബാൾ, െപൻസില്‍, ക്രയോണ്‍സ്, കളര്‍ പെന്‍സില്‍ തുടങ്ങിയവ സമ്മാനമായും നല്‍കി. കലാപരിപടികളും നടന്നു.
Next Story