Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:38 AM GMT Updated On
date_range 2018-03-25T11:08:59+05:30മലയാറ്റൂര്‍ തീര്‍ഥാടനം: റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും ^കലക്ടർ
text_fieldsമലയാറ്റൂര്‍ തീര്‍ഥാടനം: റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും -കലക്ടർ *പ്ലാസ്റ്റിക് ഉപയോഗിച്ചതിന് 7800 രൂപ പിഴ ഈടാക്കി കൊച്ചി: മലയാറ്റൂര്‍ തീർഥാടനത്തിെൻറ ഭാഗമായി നടപ്പാക്കിവരുന്ന ഹരിത നടപടിക്രമം വിലയിരുത്താൻ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല കുരിശുമുടിയിലെത്തി. തീര്‍ഥാടന കാലത്ത് കുരിശുമുടിയിലെത്തുന്ന വിശ്വാസികളുടെ സൗകര്യാര്‍ഥം റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റും. പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 10ന് അടിവാരത്തെത്തിയ കലക്ടര്‍, മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആനി ബേബി, അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബേബി സാജന്‍, പള്ളി ഭാരവാഹികള്‍ എന്നിവരോട് തീര്‍ഥാടനകാലത്തെ ഒരുക്കം സംബന്ധിച്ച് ആശയവിനമയം നടത്തി. പ്രവേശന കവാടത്തില്‍തന്നെ തീർഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കാരി ബാഗുകളും സ്റ്റിക്കര്‍ പതിപ്പിച്ച് 10 രൂപ ഈടാക്കുന്നുണ്ട്. ഈ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വനപാതയില്‍ നിക്ഷേപിക്കാതെ തിരികെ കൊണ്ടുവരുന്നവര്‍ക്ക് ഈടാക്കുന്ന 10 രൂപ മടക്കിക്കൊടുക്കുകയും ചെയ്യും. ഹരിത നടപടിക്രമ നിര്വഹണത്തിെൻറ ഭാഗമായി സ്റ്റുഡൻറ്സ് വളൻറിയേഴ്സിെൻറയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും പള്ളി ഭാരവാഹികളുടെയും സഹായത്തോടെയാണിത് ചെയ്യുന്നത്. അടിവാരത്തെ വ്യാപാര സ്ഥാപനങ്ങളിലും താൽക്കാലിക സ്റ്റാളുകളിലും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് കപ്പുകളും ബോട്ടിലുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും കപ്പുകളും നിരോധിച്ചിട്ടുണ്ട്. മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് കടകളില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചവരെ കണ്ടെത്തി 7800 രൂപ പിഴ ഈടാക്കി. തീർഥാടനം അവസാനിക്കുന്നതു വരെ താല്‍ക്കാലിക സ്റ്റാളുകളില്‍ പരിശോധന കര്‍ശനമാക്കാനും മാലിന്യപ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത വിധം മുന്‍കരുതലുകള്‍ എടുക്കാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശുചിത്വ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം ജില്ല കോഓഡിനേറ്റര്‍ സുജിത് കരുണ്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ കൊച്ചി: കൊച്ചിന്‍ കോര്‍പറേഷനില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ പുരോഗമിക്കുന്നു. വൈറ്റില സോണല്‍ ഓഫിസില്‍, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, എളമക്കര പ്ലേ ഗ്രൗണ്ട്, പൊറ്റക്കുഴി എ.ഡി.എസ് ഹാള്‍, എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 മുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഗുണഭോക്താക്കള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമായ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും റേഷന്‍ കാര്‍ഡും 30 രൂപയുമായി എത്തണം.
Next Story