Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​െചലവ് കുറഞ്ഞ വീൽ...

​െചലവ് കുറഞ്ഞ വീൽ ചെയറുമായി എൻജിനീയറിങ് വിദ്യാർഥികൾ

text_fields
bookmark_border
പുളിങ്കുന്ന്: ഭിന്നശേഷിക്കാർക്ക് െചലവ് കുറഞ്ഞ ഇലക്ട്രിക് വീൽ ചെയർ നിർമിച്ച് മാതൃകയാവുകയാണ് കുസാറ്റി​െൻറ കീഴിെല പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥികൾ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ അർജുൻ, അഭിലാഷ്, അശ്വന്ത്, ആർദ്ര, ജോമറ്റ്, ഫെൽസിറ്റ, വിഷ്ണു, അധ്യാപിക ഇ.പി. ശാരിക എന്നിവരുടെ നേതൃത്വത്തിലാണ് വീൽ ചെയർ യാഥാർഥ്യമാക്കിയത്. േപ്രാജക്ടി​െൻറ ഭാഗമായാണ് വിദ്യാർഥികൾ ഇത് അവതരിപ്പിച്ചത്. മറ്റ് അധ്യാപകരുടെ സഹായവും വിദ്യാർഥികൾക്ക് ലഭിച്ചു. കാലുകൾക്ക് സ്വാധീനം ഇല്ലാത്തവർക്ക് പരസഹായം കൂടാതെ പുറത്തേക്ക് പോകാനും അതിനുശേഷം അകത്ത് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലുമാണ് വീൽ ചെയറി​െൻറ രൂപകൽപന. കൂടാതെ, ഹൃദയതാള പരിശോധന, ശ്വസനയന്ത്രം എന്നിവയും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. െചലവ് കുറഞ്ഞ രീതിയിൽ നിർമിച്ച വീൽ ചെയറും അനുബന്ധ ഉപകരണങ്ങളും ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇതിന് സൗരോർജം ഉപയോഗിച്ചുള്ള ചാർജിങ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. േപ്രാജക്ട് അവതരണത്തിനുശേഷം അനുയോജ്യനായ വ്യക്തിക്ക് ഈ വീൽ ചെയർ സമ്മാനിക്കാനാണ് വിദ്യാർഥികൾ തീരുമാനിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story