Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തലയിലും...

ചേർത്തലയിലും പരിസരങ്ങളിലും അർബുദം കൂടുന്നതായി പഠനം

text_fields
bookmark_border
ആലപ്പുഴ: ചേർത്തല നഗരസഭയിലും സമീപ പ്രദേശങ്ങളിലും അർബുദം മുൻകാലങ്ങളെ അപേക്ഷിച്ച് ഏറിവരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ജില്ല ഇൻഫർമേഷൻ ഓഫിസ് ചേർത്തല ചക്കരക്കളം 14ാം വാർഡ് എ.ഡി.എസി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. പ്രകൃതി ചൂഷണവും പ്ലാസ്റ്റിക്കി​െൻറ അമിത ഉപയോഗവുമാണ് ഇതിന് കാരണമെന്നാണ് നിഗമനം. ടൂറിസത്തി​െൻറ പേരിൽ ചേർത്തല, തണ്ണീർമുക്കം പ്രദേശങ്ങളിൽ പ്ലാസ്റ്റിക്കി​െൻറ ഉപയോഗവും മാലിന്യവും വർധിച്ചുവരുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെങ്കിൽ വിവിധ രോഗങ്ങളുടെ കടന്നാക്രമണം ഈ മേഖലയിൽ ഉണ്ടാകാമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ജീവിതശൈലിയിൽ വന്ന മാറ്റം പുതിയ പല രോഗങ്ങൾക്കും കാരണമായിട്ടുണ്ട്. പരിസര ശുചീകരണത്തിന് ഏറെ പ്രാധാന്യം നൽകേണ്ട മാസങ്ങളാണ് വരുന്നതെന്നും ഇതിൽ സർക്കാറിനെ മാത്രം ആശ്രയിച്ചിരിക്കാതെ വ്യക്തികൾ അവരുടെ കടമ നിറവേറ്റണമെന്നും ബോധവത്കരണ ക്ലാസിൽ അഭിപ്രായമുയർന്നു. എ.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ സരസ്വതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ സ്നേഹലത സംസാരിച്ചു. ആരോഗ്യ വകുപ്പിലെ സുനീർ ക്ലാസ് നയിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല സ്വാഗതവും എ.ഡി.എസ് സെക്രട്ടറി സരിത ലെനിൻ നന്ദിയും പറഞ്ഞു. മർദനം: ബ്ലോക്ക് അംഗം നിരാഹാരം ആരംഭിച്ചു അരൂർ: തന്നെ മർദിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. ഗൗരീശൻ അരൂർ പൊലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. തുറവൂർ ഗവ. ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സക്ക് ശേഷമാണ് ഗൗരീശൻ സ്റ്റേഷന് മുന്നിൽ എത്തിയത്. ചന്തിരൂർ വെളുത്തുള്ളി പ്രദേശത്ത് കായലോരത്ത് കല്ലുകെട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. മറ്റ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗം പ്രവർത്തകനും ഇതി​െൻറ യുവജന സംഘടനയായ ജനാധിപത്യ യുവജന സമിതിയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ഗൗരീശൻ. മർദനത്തിൽ പ്രതിഷേധിച്ച് ജെ.വൈ.എസ് പ്രവർത്തകർ പ്രകടനം നടത്തി. എന്നാൽ, ഗൗരീശൻ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തുന്ന നിരാഹാരത്തിന് ജെ.എസ്.എസ് പാർട്ടിയുമായി ബന്ധമില്ലെന്ന് അരൂർ നിയോജകമണ്ഡലം സെക്രട്ടറി സി.പി. ബാബു അറിയിച്ചു. വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ അമ്പലപ്പുഴ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. തകഴി കുന്നുമ്മ ചിറയിൽ നൈസാമിനെയാണ് (41) അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. 11 വർഷമായി തകഴിയിലെ സ്കൂളിലെ അധ്യാപകനാണ് നൈസാം.
Show Full Article
TAGS:LOCAL NEWS 
Next Story