Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:44 AM GMT Updated On
date_range 2018-03-24T11:14:58+05:30ഒൗഷധമൂല്യമുള്ള കൃഷ്ണമോദം െനല്ല് വിളയിച്ച് യുവകർഷകൻ
text_fieldsഹരിപ്പാട്: കൃഷിയിൽ പുതുമയും വ്യത്യസ്തതയും പുലർത്തണമെന്ന് ആഗ്രഹിക്കുന്ന യുവകർഷകനാണ് പള്ളിപ്പാട് വഴുതാനം കോയിപ്പുറത്ത് ടി. സിബി എന്ന 30കാരൻ. പാരമ്പര്യമായി ലഭിച്ച കാർഷികവൃത്തിയിൽ ഇതിനകം നിരവധി നെൽവിത്തുകൾ സിബി കൃഷിയിൽ പരീക്ഷിച്ചിട്ടുണ്ട്. ഇത്തവണ വളരെ കൗതുകം തോന്നുന്ന കൃഷ്ണമോദമാണ് കൃഷിചെയ്യുന്നത്. കൃഷ്ണമോദം എന്നത് ആദിവാസികൾ കൃഷിചെയ്യുന്ന നെൽവിത്താണ്. അതിന് ഒൗഷധമൂല്യം കൂടുതലുണ്ടെന്നാണ് പറയുന്നത്. ഒാണാട്ടുകരയിലും മറ്റും അത്തരമൊരു വിത്ത് മുമ്പ് എത്തിയതായി അറിവില്ല. കൃഷിമാസികയിൽനിന്നാണ് കൃഷ്ണമോദത്തെക്കുറിച്ച് അറിയുകയും ഗുണങ്ങൾ മനസ്സിലാക്കുകയും ചെയ്തത്. വിത്ത് വാങ്ങാൻ സിബി വയനാട് വരെ പോയി. ആദിവാസികളിൽനിന്നാണ് വിത്ത് ലഭിച്ചത്. ഒരുകിലോക്ക് 250 രൂപയായി. ഏഴ് കിലോ വിത്താണ് വാങ്ങിയത്. വഴുതാനത്തെ പുഞ്ചപ്പാടത്തെ 50 സെൻറിൽ കഴിഞ്ഞ ഡിസംബറിലാണ് കൃഷ്ണമോദം വിത്തെറിഞ്ഞത്. നേരേത്ത ജ്യോതി, ഉമ വിത്തുകളാണ് കൃഷി ചെയ്തിരുന്നത്. കഴിഞ്ഞവർഷം മഹാമായ എന്ന വിത്താണ് കൃഷി ചെയ്തത്. അതിന് നല്ല വിളവും ലഭിച്ചു. കൃഷ്ണമോദത്തിന് 130 ദിവസമാണ് വിളവുകാലം. ഇപ്പോൾ 95 ദിവസം പ്രായമായി കതിരണിഞ്ഞ് നിൽക്കുകയാണ്. ശരിയായ പരിചരണവും ജൈവവള പ്രയോഗവുംകൊണ്ട് നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബി. സാധാരണ നെല്ലിനങ്ങൾക്ക് സ്വർണവർണമാണ്. എന്നാൽ, നെല്ലിെൻറ നിറത്തിന് കറുപ്പിനോട് സാമ്യമുള്ളതുകൊണ്ടാകാം പേര് കൃഷ്ണമോദമെന്ന് വന്നതെന്നാണ് അനുമാനം. കതിരിന് ഒരുമുഴത്തിലധികം നീളം വരും. രോഗപ്രതിരോധശേഷിയും ഏറെയുണ്ട്. കീടനാശിനി പ്രയോഗമൊന്നും നടത്തേണ്ടിവന്നിട്ടില്ല. നല്ലൊരു ക്ഷീരകർഷൻകൂടിയാണ് സിബി. പിതാവ് തങ്കപ്പൻ താറാവുകർഷകനായിരുന്നു. 15 വർഷംമുമ്പ് മരിച്ചു. മാതാവ് കുഞ്ഞമ്മയും മൂത്ത രണ്ട് സഹോദരങ്ങളുമുണ്ട്. പാരാലിമ്പിക് പവർലിഫ്റ്റിങ്ങിൽ വെങ്കല മെഡൽ നേടിയ പ്രമോദ് നാടിന് അഭിമാനമായി ചാരുംമൂട്: ദേശീയ പാരാലിമ്പിക് പവർലിഫ്റ്റിങ്ങിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയ പ്രമോദ് നാടിന് അഭിമാനമായി. 97 കിലോ വിഭാഗത്തിൽ 135 കിലോ ഭാരം ഉയർത്തിയാണ് താമരക്കുളം ചത്തിയറ സ്വദേശിയായ 28കാരൻ മൂന്നാം സ്ഥാനം നേടിയത്. താമരക്കുളം ചത്തിയറ പ്രമോദ് ഭവനത്തിൽ പ്രഹ്ലാദൻ-റഷീദ ദമ്പതികളുടെ മകനാണ്. വർഷങ്ങൾക്കുമുമ്പ് അപകടത്തെത്തുടർന്ന് ഒരുകാലിന് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഹയർ സെക്കൻഡറി വരെ പഠിച്ച പ്രമോദിനെ കരിമുളക്കൽ മിഷൻ ഫിറ്റ്നസ് സെൻറർ ഉടമ സാഗർ ഗോപാലകൃഷ്ണനാണ് പാരാ പവർലിഫ്റ്റിങ് രംഗത്തേക്ക് ഉയർത്തിയത്. അത് വിജയത്തിലേക്കുള്ള കുതിപ്പായി. സംസ്ഥാനതലത്തിൽ പാരാലിമ്പിക് പവർലിഫ്റ്റിങ്ങിൽ 97 കിലോ കാറ്റഗറിയിൽ 120 കിലോ ഉയർത്തി സ്വർണം നേടിയാണ് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. ഏഷ്യൻ െഗയിംസിലും പാരാ ഒളിമ്പിക്സിലും പങ്കെടുക്കാനുള്ള യോഗ്യത മത്സരത്തിൽ പങ്കെടുക്കാനും പ്രമോദിന് ആഗ്രഹമുണ്ട്. കായംകുളം റെയിൽവേ സ്റ്റേഷനിൽ വിവിധ യുവജന സംഘടനകളും വള്ളികുന്നം പഞ്ചായത്ത് അധികാരികളും ചേർന്ന് സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡൻറ് ജി. മുരളിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്.
Next Story