Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:33 AM GMT Updated On
date_range 24 March 2018 5:33 AM GMTസമ്പൂർണ മദ്യനിരോധന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല ^വെല്‍ഫെയർ പാര്‍ട്ടി
text_fieldsbookmark_border
സമ്പൂർണ മദ്യനിരോധന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല -വെല്‍ഫെയർ പാര്‍ട്ടി അമ്പലപ്പുഴ: സംസ്ഥാന സർക്കാറിെൻറ മദ്യനയം ചങ്കൂറ്റത്തോടെ എതിര്‍ക്കാന്‍ ശേഷിയുള്ളത് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് മാത്രമാണെന്ന് ജില്ല പ്രസിഡൻറ് നാസര്‍ ആറാട്ടുപുഴ. മദ്യമുതലാളിമാരുടെ താൽപര്യത്തിന് മദ്യം ഒഴുക്കുന്നതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ മെഡിക്കൽ കോളജ് ആശുപത്രി കവാടത്തിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്' എന്ന ആശയം ആദ്യം കൊണ്ടുവന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. ഇന്ന് അത് പ്രാബല്യത്തിലേക്ക് എത്തുകയാണ്. അതുപോലെ സമ്പൂര്‍ണ മദ്യനിരോധനമെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആവശ്യവും നടപ്പാക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ മണ്ഡലം പ്രസിഡൻറ് തുണ്ടില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിനി ഗോപാലന്‍, അമ്പലപ്പുഴ മണ്ഡലം വൈസ് പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി, ബേബി പാറക്കാടന്‍, റഷീദ് കോലേഴം, ഉണ്ണികൃഷ്ണന്‍ തകഴി, അലക്സ് എടത്വ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളിയാകുളം ഗവ. സ്കൂളിന് ആദ്യ ൈഹടെക് യു.പി വിദ്യാലയ പദവി ചേർത്തല: ജനകീയ പങ്കാളിത്തത്തോടെ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ ഹൈടെക് യു.പി സ്കൂൾ എന്ന നേട്ടം വെള്ളിയാകുളം ഗവ. സ്കൂളിന് സ്വന്തം. യു.പി വിഭാഗത്തിലെ എല്ലാ ക്ലാസ്മുറികളും എൽ.പി വിഭാഗത്തിൽ ഒാരോ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റിയാണ് സ്കൂൾ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ദീപാവലി നാളിൽ തണ്ണീർമുക്കം പഞ്ചായത്തിലെ ഒമ്പത് വാർഡുകളിൽനിന്ന് പഞ്ചായത്ത് അംഗങ്ങൾ, വാർഡ് വികസന സമിതി, കുടുംബശ്രീ, അയൽക്കൂട്ടം, രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മൂന്നര മണിക്കൂർകൊണ്ട് 10 ലക്ഷം രൂപ സമാഹരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മികവാർന്ന അധ്യയനം, വാട്ട്സ്ആപ്, ഫേസ്ബുക്ക് എന്നിവയിലൂടെ അധ്യാപകരും രക്ഷാകർത്താക്കളും തമ്മിൽ ബന്ധം സ്ഥാപിക്കാനുള്ള അവസരം ഉണ്ടാക്കുക, മൾട്ടി മീഡിയ സെൻറർ രൂപവത്കരിച്ച് കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുക, കുട്ടികളുടെ എണ്ണം 783ൽനിന്ന് 1000 ആക്കുക തുടങ്ങിയവ ലക്ഷ്യംവെക്കുന്നു. രക്ഷാകർത്താക്കളും പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും കൈകോർത്ത് മുന്നേറിയപ്പോൾ സ്കൂൾ നിലവാരത്തിൽ ഒന്നാമതായി. എ.കെ. ആൻറണി എം.പി അനുവദിച്ച തുക ഉപയോഗിച്ച് പുതിയ കെട്ടിട നിർമാണം ആരംഭിച്ചു. മന്ത്രി പി. തിലോത്തമൻ, സോമപ്രസാദ് എം.പി എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്, ജനങ്ങളുടെ സഹായത്താൽ നിർമിച്ച സ്കൂൾ മുറ്റത്തെ അസംബ്ലി ഹാൾ എന്നിവക്കൊപ്പം മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആക്കാൻ പ്രവർത്തനങ്ങൾ നടക്കുന്നു. ശനിയാഴ്ച നടക്കുന്ന ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം മന്ത്രി ടി.എം. തോമസ് ഐസക് നിർവഹിക്കും.
Next Story