Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:29 AM GMT Updated On
date_range 24 March 2018 5:29 AM GMTതിരുക്കർമങ്ങളിൽ പെങ്കടുക്കാൻ കർദിനാളിനെ അനുവദിക്കില്ലെന്ന് അൽമായ സംഘടന
text_fieldsbookmark_border
കൊച്ചി: ഭൂമിയിടപാട് വിഷയത്തിൽ കുറ്റാരോപിതനായ കർദിനാൾ മാർ േജാർജ് ആലഞ്ചേരിെയ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനെത്ത സെൻറ് മേരീസ് ബസിലിക്കയിൽ നടക്കുന്ന പെസഹയടക്കമുള്ള തിരുക്കർമങ്ങളിൽ പെങ്കടുക്കുന്നതിൽനിന്ന് തടയുമെന്ന് അൽമായ സംഘടനയായ എ.എം.ടി. ചടങ്ങുകളിൽ അദ്ദേഹം പെങ്കടുക്കുമെന്ന് ഒൗേദ്യാഗികവൃത്തങ്ങൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കർദിനാളിനെ തടയാനെത്തുന്നവരെ നേരിടുെമന്ന് കാണിച്ച് മറ്റൊരുവിഭാഗംകൂടി രംഗത്ത് വന്നതോടെ ഒാശാന ഞായറാഴ്ച അൽമായർ തമ്മിെല വാക്തർക്കത്തിന് വേദിയാവുമോയെന്ന ആശങ്കയിലാണ് വിശ്വാസികൾ.
Next Story