Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസാദ് പബ്ലിക് ലൈബ്രറി...

ആസാദ് പബ്ലിക് ലൈബ്രറി സുവർണ ജൂബിലി ആഘോഷത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ഒരുവർഷം നീളുന്ന സുവർണ ജൂബിലി ആഘോഷത്തിന് ശനിയാഴ്ച തുടക്കമാകും. വൈകീട്ട് അഞ്ചിന് ലൈബ്രറി അങ്കണത്തിൽ എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡൻറ് ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ആർ. രഘു, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ്, ജില്ല പഞ്ചായത്തംഗം എൻ. അരുൺ, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന, സെക്രട്ടറി കെ.എം. ഗോപി, ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി സി.കെ. ഉണ്ണി തുടങ്ങിയവർ പങ്കെടുക്കും. ലൈബ്രറി പ്രസിഡൻറ് ഇ. ഹരിദാസ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story