Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:14 AM GMT Updated On
date_range 24 March 2018 5:14 AM GMTകുറ്റിപ്പുറം സർവേ നിർത്തിവെക്കണം ^-ദേശീയപാത സംരക്ഷണ സമിതി
text_fieldsbookmark_border
കുറ്റിപ്പുറം സർവേ നിർത്തിവെക്കണം -ദേശീയപാത സംരക്ഷണ സമിതി കൊച്ചി: ദേശീയപാത വികസനത്തിെൻറ പേരിൽ കുറ്റിപ്പുറത്ത് ആരംഭിച്ച സർവേ നിയമവിരുദ്ധമായതിനാൽ സർക്കാർ ഇടപെട്ട് നിർത്തിെവക്കണമെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ചെയർമാൻ സി.ആർ. നീലകണ്ഠൻ, കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു. 1956ലെ ദേശീയപാത പൊന്നുംവില നിയമപ്രകാരമാണ് ഭൂമിയേറ്റെടുപ്പിന് വിജ്ഞാപനം ഇറക്കിയത്. നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ രേഖാമൂലം നൽകാൻ 21ദിവസം അനുവദിച്ചിട്ടുണ്ട്. വിയോജിപ്പ് ഉന്നയിക്കുന്നവരെ ഡെപ്യൂട്ടി കലക്ടർ വിളിച്ചുവരുത്തി നേരിട്ടോ വക്കീൽ മുഖേനയോ വാദം കേൾക്കണം. വിയോജിപ്പിെൻറ കാരണങ്ങളെപ്പറ്റി ഡെപ്യൂട്ടി കലക്ടർ അന്വേഷണം നടത്തി പദ്ധതി വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇത് രേഖാമൂലം പരാതിക്കാരെ അറിയിക്കണം. അതിനുശേഷമേ ഭൂമി അളവ്, ഏറ്റെടുക്കൽപോലുള്ള നടപടികളിലേക്ക് കടക്കാവൂ. ഇത് അട്ടിമറിച്ച് വിയോജിപ്പ് അറിയിക്കാനുള്ള സമയത്തിനുമുമ്പ് പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്നത് നിയമവിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. സംസ്ഥാനത്ത് പലഭാഗത്തും 45 മീറ്റർ ബി.ഒ.ടി ടോൾ പദ്ധതിയുടെ പേരിൽ ദുരിതങ്ങളും പ്രതിഷേധങ്ങളും വ്യാപകമായ സ്ഥിതിക്ക് 30 മീറ്ററിൽ ബി.ഒ.ടി ടോൾ വ്യവസ്ഥകൾ ഇല്ലാതെ ആറുവരിയായി ദേശീയപാതകൾ വികസിപ്പിച്ച് പ്രശ്നം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Next Story