Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:08 AM GMT Updated On
date_range 24 March 2018 5:08 AM GMTകലൂരിെലയും നോർത്തിെലയും ലസി കടകൾ പൂട്ടിച്ചു
text_fieldsbookmark_border
കൊച്ചി: ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ലസി നിർമാണകേന്ദ്രവും കടകളും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പൂട്ടിച്ചു. ഇടപ്പള്ളി കുന്നുംപുറത്തെ ലസി നിർമാണകേന്ദ്രം, കലൂരിലും നോർത്ത് റെയിൽേവ സ്റ്റേഷന് സമീപത്തും പ്രവർത്തിച്ചിരുന്ന ലസി കടകൾ എന്നിവയാണ് അടപ്പിച്ചത്. ഭക്ഷ്യസുരക്ഷ വകുപ്പിെൻറയോ നഗരസഭയുടെയോ അനുമതിയില്ലാതെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. നഗരത്തിലെ ചെറുതും വലുതുമായ 40 കടയിലേക്ക് ഇടപ്പള്ളിയിലെ നിർമാണകേന്ദ്രത്തിൽനിന്നാണ് ലസി എത്തിച്ചിരുന്നത്. ഇവിടെനിന്ന് സാമ്പിളുകൾ എടുത്ത് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. തൊഴിലാളികളുടെ ആരോഗ്യവിവരം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. നാല് ലസി കടയിലാണ് വെള്ളിയാഴ്ച ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇവിടെനിന്നെല്ലാം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മാമംഗലത്ത് വൃത്തിഹീന സാഹചര്യത്തിൽ കണ്ടെത്തിയ ലസി നിർമാണകേന്ദ്രം ഉദ്യോഗസ്ഥർ പൂട്ടിയിരുന്നു. ഇതിെൻറ നടത്തിപ്പുകാരനെ കണ്ടെത്താനായിട്ടില്ല. വീട്ടുടമസ്ഥനോട് വാടകക്കാരനെക്കുറിച്ച രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത ലസി കടകൾ കണ്ടെത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ ലസി, ജ്യൂസ് കടകളിലേക്കും നിർമാണകേന്ദ്രങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Next Story