Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർദ്രമായ ജീവിതത്തിന്​...

ആർദ്രമായ ജീവിതത്തിന്​ നാട്​ അന്ത്യയാത്രാമൊഴിയേകി

text_fields
bookmark_border
ആലപ്പുഴ/മണ്ണഞ്ചേരി: കളിക്കളത്തിലെ ആചാര്യൻ എന്നതിനപ്പുറം മനുഷ്യത്വത്തി​െൻറയും മതേതരത്വത്തി​െൻറയും മുഖം ജീവിതത്തിൽ ഉടനീളം പ്രകടിപ്പിച്ച സാമൂഹിക-സാമുദായിക നേതാവിന് നാട് വികാരനിർഭര അന്ത്യയാത്രാമൊഴിയേകി. വോളിബാൾ രംഗത്ത് രാജ്യം അറിഞ്ഞ ആചാര്യന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി കായികതാരങ്ങളും കലവൂർ എൻ. ഗോപിനാഥി​െൻറ വസതിയിൽ എത്തിയിരുന്നു. ബുധനാഴ്ച രാത്രി അന്തരിച്ച കലവൂർ വേലിക്കകത്ത് വീട്ടിൽ എൻ. ഗോപിനാഥിന് നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവർ അശ്രുപുഷ്പങ്ങൾ അർപ്പിച്ചു. രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗത്തുള്ളവർ കൂടാതെ വളർത്തിയെടുത്ത വോളിബാൾ തലമുറയുടെ പ്രതിനിധികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കേരളത്തിലെ സർവകലാശാലകളിലെ കളങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന പ്രതിഭയുടെ വിയോഗം ഞെട്ടലോടെയാണ് കായികലോകം ശ്രവിച്ചത്. ദ്രോണാചാര്യ ബഹുമതിവരെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച പ്രതിഭയായിരുന്നു കലവൂർ എൻ. ഗോപിനാഥ്. മനുഷ്യത്വത്തി​െൻറ മുഖം എന്നായിരുന്നു കലവൂർ ഗോപിനാഥിനെ പ്രമുഖരും സാധാരണക്കാരും വിശേഷിപ്പിച്ചത്. അത്രമേൽ ഉദാരവായ്പി​െൻറ മനസ്സായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കയർ ബിസിനസ് രംഗത്ത് ഉയർച്ചയും താഴ്ചയും അനുഭവിച്ച വ്യക്തി ഒരിക്കലും തന്നെ ആശ്രയിച്ച് എത്തുന്ന പാവങ്ങളെ നിരാശപ്പെടുത്തിയിരുന്നില്ല. എസ്.എൻ.ഡി.പി യോഗത്തി​െൻറ അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറായി വർഷങ്ങേളാളം പ്രവർത്തിച്ചപ്പോഴും ഒരുതരത്തിെല വിഭാഗീയ ചിന്താഗതിയും വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിച്ചിരുന്നില്ല. അതാണ് വ്യാഴാഴ്ച അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ജനബാഹുല്യം തെളിയിച്ചത്. ഒൗദ്യോഗിക ബഹുമതികളോടെയാണ് നാടി​െൻറ കായിക കാരണവരെ യാത്രയാക്കിയത്. സാധാരണക്കാർ മുതൽ ഉന്നതശ്രേണിയിൽ ഉള്ളവർ വരെ അതിന് സാക്ഷ്യംവഹിച്ചു. വൈകീട്ട് നടന്ന സംസ്കാരച്ചടങ്ങിനുശേഷം വീടിന് സമീപം ചേർന്ന അനുശോചനയോഗത്തിൽ മന്ത്രി പി. തിലോത്തമൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, പി.കെ. മേദിനി, കെ.ഡി. മഹീന്ദ്രൻ, വി.പി. ചിദംബരൻ, പി.വി. സത്യനേശൻ, ഡി. സുഗതൻ, എം.എസ്. സന്തോഷ്, ആർ. റിയാസ്, കെ.വി. മേഘനാഥൻ, കുന്നപ്പളി മജീദ്, സ്വാമി ശിവസ്വരൂപാനാന്ദ, ആർ. പൊന്നപ്പൻ, പുരുഷോത്തമൻ, ആലപ്പി വിജയൻ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി താലൂക്ക് വൈസ് പ്രസിഡൻറ് പി. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. നഷ്ടപ്പെട്ടത് മതമൈത്രിയുടെയും മനുഷ്യത്വത്തി​െൻറയും കാവലാൾ ആലപ്പുഴ: കലവൂർ എൻ. ഗോപിനാഥി​െൻറ വിയോഗം മതമൈത്രിയുടെയും മനുഷ്യത്വത്തി​െൻറയും വഴികാട്ടിയും കാവലാളുമായ വ്യക്തിയുടെ നഷ്ടംകൂടിയാണെന്ന് വിവിധ തുറകളിൽപെട്ട വ്യക്തികൾ അഭിപ്രായപ്പെട്ടു. ആരെയും നൊമ്പരപ്പെടുത്താനോ ആരെയെങ്കിലും സ്വാധീനിച്ച് നേട്ടങ്ങൾ സ്വന്തമാക്കാനോ ഒരിക്കലും അദ്ദേഹം ശ്രമിച്ചിരുന്നില്ല. സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ, സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മുൻ എം.എൽ.എമാരായ ഡി. സുഗതൻ, സി.കെ. സദാശിവൻ, കെ.കെ. ഷാജു, വി. ദിനകരൻ, എ.വി. താമരാക്ഷൻ, കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, എസ്. ഭാസ്ക്കരൻ പിള്ള, കല്ലേലി രാഘവൻ പിള്ള, ആലപ്പുഴ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് നിമ്മി അലക്സാണ്ടർ, ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ, സി.പി.െഎ നേതാക്കളായ കമാൽ എം. മാക്കിയിൽ, സി. രാധാകൃഷ്ണൻ, പി. ജ്യോതിസ്, സാംസ്കാരിക പ്രവർത്തകൻ അലിയാർ മാക്കിയിൽ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യു, നഗരസഭ കൗൺസിലർമാർ, എസ്.എൻ.ഡി.പി യൂനിയൻ ഭാരവാഹികൾ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു. പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയും ആലപ്പുഴ പ്രസ്ക്ലബും അനുശോചിച്ചു. സെക്രട്ടറി ജി. ഹരികൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story