Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:08 AM IST Updated On
date_range 23 March 2018 11:08 AM ISTഡാണാപ്പടി പുത്തൻപാലത്തിൽ ബസും ലോറിയും ബൈക്കും കൂട്ടിയിടിച്ചു
text_fieldsbookmark_border
ഹരിപ്പാട്: കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ചരക്കുലോറിയും ബൈക്കും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഹരിപ്പാട് ഡാണാപ്പടി പുത്തൻപാലത്തിൽ വ്യാഴാഴ്ച രാവിലെ 6.15നാണ് അപകടം. ബസ് ഡ്രൈവർ കാലടി ആറ്റിലപാടം സുഭാഷ് (35), കണ്ടക്ടർ കൊല്ലം നെടുമൻകാവ് കീഴൂട്ട് പടിഞ്ഞാറ്റേതിൽ സന്തോഷ് (45), തിരുവനന്തപുരം സപ്നാലയത്തിൽ സപ്ന (40), ഓച്ചിറ കിഴക്കേവീട്ടിൽ അഞ്ജലി (22), ആലപ്പുഴ മെഡിക്കൽ കോളജ് ജീവനക്കാരി വത്സല (52), ലോറി ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി ശക്തി (45), ബൈക്ക് യാത്രക്കാരൻ തഴവ സ്വദേശി രാജീവ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ശക്തിയുടെയും രാജീവിെൻറയും നില ഗുരുതരമാണ്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ആലപ്പുഴ മെഡിക്കൽ കോളജ്, ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രഥമ ശൂശ്രുഷ നൽകി വിട്ടയച്ചു. തിരുവനന്തപുരത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയ ബസും തമിഴ്നാട് നാമക്കലിൽനിന്ന് കേരളത്തിലേക്ക് മുട്ട കയറ്റി വന്ന ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവർ ശക്തി ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ലോറി സൈഡ് തെറ്റി വരുന്നതുകണ്ട് സൂപ്പർ ഫാസ്റ്റിെൻറ ഡ്രൈവർ വാഹനം കൂടുതൽ ഒതുക്കി. എങ്കിലും അമിതവേഗത്തിലായിരുന്ന ലോറി സൂപ്പർ ഫാസ്റ്റിൽ ഇടിച്ചു. ഇതിനിടെ പെട്ടെന്ന് നിന്ന സൂപ്പർ ഫാസ്റ്റിെൻറ പിന്നിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഹരിപ്പാട്ടുനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽപെട്ട വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഹരിപ്പാട് പൊലീസ് നടപടി സ്വീകരിച്ചു. ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക് അമ്പലപ്പുഴ: ദേശീയപാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു. അഞ്ചുപേർക്ക് പരിക്ക്. കരൂർ ഗവ. ന്യൂ എൽ.പി സ്കൂളിന് മുന്നിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. വാഗൺആർ കാർ നിയന്ത്രണം തെറ്റി എതിരെ വന്ന ഓട്ടോറിക്ഷയിലും ബൈക്കിലും സമീപത്ത് നിർത്തിയിട്ട പെട്ടി ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. കാറിെൻറ മുൻഭാഗവും തകർന്നു. പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ കഞ്ഞിപ്പാടം കൊച്ചുപാലത്തിട്ടയിൽ രാമകൃഷ്ണ ക്കുറുപ്പ് (48), ഓട്ടോറിക്ഷ യാത്രക്കാരി കരൂർ പുതുവൽ സന്തോഷിെൻറ ഭാര്യ ഹരിത (22), ബൈക്ക് യാത്രക്കാരൻ ഫിലിപ് ചെറിയാൻ, കാർ ഡ്രൈവർ പുറക്കാട് പുതുവൽ നിഷാദ്, പെട്ടി ഓട്ടോ ഡ്രൈവർ വണ്ടാനം വൃക്ഷവിലാസം ഹനീഫ (35) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ ബസിെൻറ ചില്ല് തകർന്നു അമ്പലപ്പുഴ: ഓടുന്നതിനിെട സ്വകാര്യബസിനുനേരെ ഉണ്ടായ കല്ലേറിൽ ചില്ല് തകർന്നു. ഇരട്ടക്കുളങ്ങരയിൽനിന്ന് ആലപ്പുഴക്ക് പോയ 'ഫിർദൗസ്' ബസിെൻറ പിന്നിലെ ചില്ലാണ് തകർന്നത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ കാക്കാഴം റെയിൽവേ മേൽപാലത്തിന് വടക്കാണ് സംഭവം. കല്ലെറിഞ്ഞശേഷം ചിലർ കാപ്പിത്തോടിെൻറ സമീപത്തുകൂടി ഓടിപ്പോകുന്നത് കണ്ടെന്ന് ബസ് ജീവനക്കാർ അമ്പലപ്പുഴ പൊലീസിനോട് പറഞ്ഞു. ബസ് പിന്നീട് സ്റ്റേഷനിലേക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story