Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:23 AM GMT Updated On
date_range 2018-03-21T10:53:59+05:30വള്ളംകളി യോഗം
text_fieldsആലപ്പുഴ: നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടിവ് യോഗം 24ന് ഉച്ചക്ക് രണ്ടിന് നെഹ്റു പവിലിയനിൽ കലക്ടറുടെ അധ്യക്ഷതയിൽ ചേരും. പട്ടികവർഗ വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനം ആലപ്പുഴ: ഈ വർഷത്തെ നീറ്റ്, എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർഥികളിൽനിന്ന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ഒന്നു മുതൽ ഒരു മാസത്തെ ക്രാഷ് കോച്ചിങാണ് നൽകുക. താൽപര്യമുള്ളവർ പേര്, വിലാസം, ബന്ധപ്പെടാവുന്ന ഫോൺ നമ്പർ, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചുപഠിക്കുന്നതിന് സമ്മതപത്രം, പ്ലസ് വൺ പരീക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്ലസ് ടൂ പരീക്ഷയുടെ ഇതുവരെയുള്ള മാർക്ക് ലിസ്റ്റിെൻറ പകർപ്പ് എന്നിവ സഹിതം 24നകം അപേക്ഷിക്കണം. വിലാസം: ട്രൈബൽ െഡവലപ്മെൻറ് ഓഫിസർ, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ -691305. വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം നിരോധിച്ചു ആലപ്പുഴ: കാട്ടുതീ പടരാനുള്ള സാധ്യതയും വന്യമൃഗങ്ങളുടെയും സന്ദർശകരുടെയും സുരക്ഷിതത്വവും കണക്കിലെടുത്ത് ആറളം, കൊട്ടിയൂർ, ചിമ്മിനി എന്നീ വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും മേയ് 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.
Next Story