Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:45 AM GMT Updated On
date_range 2018-03-20T11:15:00+05:30ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടും ^സി.പി.ഐ
text_fieldsചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് വന്‍ വിജയം നേടും -സി.പി.ഐ ആലപ്പുഴ: ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍ വന്‍ വിജയം നേടുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. തലതിരിഞ്ഞ പരിഷ്കാരങ്ങള്‍കൊണ്ട് സമ്പദ്ഘടനയെ തകര്‍ക്കുകയും ആത്മഹത്യയിലേക്ക് കര്‍ഷകരെ തള്ളിവിടുകയും ബാങ്കിങ് മേഖലയെ കോര്‍പറേറ്റ് വമ്പന്മാര്‍ക്ക് അടിയറവെക്കുകയും രാജ്യം വിടാന്‍ അവസരം ഉണ്ടാക്കുകയും ചെയ്ത ബി.ജെ.പി ഭരണത്തിനെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതുകയാണ്. കേരളം ഇക്കാലമത്രയും നേടിയെടുത്ത നേട്ടങ്ങള്‍ അട്ടിമറിച്ച് അഴിമതിക്കാര്‍ അഴിഞ്ഞാടിയ യു.ഡി.എഫ് ഭരണത്തിനെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ ജനത വിധിയെഴുതിയിരുന്നു. വികസനം എന്തെന്ന് ചെങ്ങന്നൂര്‍ തിരിച്ചറിഞ്ഞത് കെ.കെ. രാമചന്ദ്രൻ നായര്‍ ജനപ്രതിനിധിയായശേഷമാണ്. 18 മാസംകൊണ്ട് 750 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. 40 വര്‍ഷമായി ചെങ്ങന്നൂരിലെ പൊതുപ്രവര്‍ത്തനത്തില്‍ നിറഞ്ഞുനിൽക്കുന്ന സി.പി.എം നേതാവാണ് എല്‍.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനെന്നും അദ്ദേഹം പറഞ്ഞു. നിവേദനം നൽകി ആലപ്പുഴ: കേരള സാങ്കേതിക സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉടൻ നടപ്പാക്കാൻ നിയമസഭയിൽ ആവശ്യപ്പെടുക എന്ന വിഷയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന് നിവേദനം നൽകി. ജില്ല വൈസ് പ്രസിഡൻറ് ഫൗസിയ സബീറിെൻറ നേതൃത്വത്തിൽ സെക്രട്ടറിമാരായ മുർഷിദ ഫസൽ, ഇജാസ് ഇഖ്ബാൽ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷാനവാസ്, ജമീൽ സി. ജമാൽ, കമ്മിറ്റി അംഗം ഖദീജ, കെ.ടി.യു പ്രതിനിധികളായ അൽത്താഫ്, സഹൽ എന്നിവരാണ് നിവേദനം നൽകിയത്.
Next Story