Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിപ്പാട്ട്​ മാലിന്യം...

ഹരിപ്പാട്ട്​ മാലിന്യം കുന്നുകൂടുന്നു; നഗരസഭക്ക് അനക്കമില്ല

text_fields
bookmark_border
ഹരിപ്പാട്: ഡാണാപ്പടി പുത്തൻപാലത്തിന് താഴെ ഡാണാപ്പടി-കാർത്തികപ്പള്ളി റോഡിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് നീക്കാൻ നഗരസഭക്ക് നടപടിയില്ല. മാസങ്ങളായി കുന്നുകൂടിയ പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങൾ പരത്തുന്ന ദുർഗന്ധം വഴിയാത്രക്കാരെയാണ് ഏറെ വലക്കുന്നത്. പാലത്തി​െൻറ താഴത്തെ റോഡിലെ തുരങ്കത്തി​െൻറ വശത്താണ് കൂടുതൽ മാലിന്യക്കൂമ്പാരം. തൊട്ടടുത്ത ഡാണാപ്പടി-കാർത്തികപ്പള്ളി തോട്ടിലും മാലിന്യം കെട്ടിക്കിടപ്പുണ്ട്. ഇരുചക്രവാഹനങ്ങളിലും കാറിലും മിനിലോറികളിലും സഞ്ചരിക്കുന്നവരാണ് മാലിന്യ ചാക്കുകൾ വലിച്ചെറിയുന്നത്. ഡാണാപ്പടി മുതൽ കർത്തികപ്പള്ളി ജങ്ഷന് സമീപം വരെ മാലിന്യം വഴിനീളെ കിടക്കുകയാണ്. ഹരിപ്പാട് നഗരസഭ മാലിന്യസംസ്കരണ പ്ലാൻറ് ഒരെണ്ണം പൂർത്തീകരിച്ച് പ്രവർത്തനം തുടങ്ങി. മൂന്ന് പ്ലാൻറുകൾ കൂടി നിർമിക്കാനും പദ്ധതിയുണ്ട്. എന്നാൽ, മാലിന്യനീക്കം ഇതുവരെ കാര്യക്ഷമമായിട്ടില്ല. ഡാണാപ്പടി പഴയപാലത്തിന് സമീപം, നഗരത്തിൽ പിള്ളത്തോടി​െൻറ പടിഞ്ഞാറുഭാഗം, റെയിൽവേ സ്റ്റേഷൻ വടക്കേ റോഡ്, ദേശീയപാതയിൽ പുത്തൻ പാലത്തിന് മുകൾ ഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മാലിന്യം കെട്ടിക്കിടക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യവും നാട്ടുകാർക്ക് ഭീഷണിയായിട്ടുണ്ട്. മാലിന്യം നീക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗതാഗത തടസ്സം സൃഷ്ടിച്ച് നിർത്തിയിടുന്ന വാഹനം പിടിച്ചെടുക്കണം -ജി. സുധാകരൻ കായംകുളം: കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡുകളിൽ ഗതാഗത തടസ്സം സൃഷ്ടിക്കുംവിധം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പുതിയിടം-പ്രയാർ-ആലുംപീടിക റോഡി​െൻറ പുനരുദ്ധാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി വേണം. കായംകുളം നഗരത്തിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന വിധം കാറുകൾ പാർക്ക് ചെയ്തതാണ് പരാമർശത്തിന് കാരണം. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിബിൻ സി. ബാബു, സ്പിന്നിങ് മിൽ ചെയർമാൻ എം.എ. അലിയാർ, പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കായംകുളത്ത് കേരള ലോ എൻട്രൻസ് പരിശീലനം ആലപ്പുഴ: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലേക്കും18 പ്രൈവറ്റ് ലോ കോളജുകളിലേക്കുമുള്ള ഏകീകൃത പ്രവേശന പരീക്ഷയായ കേരള ലോ എൻട്രൻസ് എക്സാമിനേഷന് ജസ്റ്റീഷ്യ വിവിധ ജില്ലകളിലായി 10 കോച്ചിങ് സ​െൻററുകൾക്ക് തുടക്കംകുറിക്കുന്നു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് കോച്ചിങ്. കായംകുളത്ത് നടക്കുന്ന ക്ലാസിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 വിദ്യാർഥികൾക്കായിരിക്കും പ്രവേശനം. ഫോൺ: 94973 43571.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story