Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ​െൻറ കവിതകൾ...

എ​െൻറ കവിതകൾ പഠിപ്പിക്കരുത്, ഗവേഷണവും വേണ്ട -ചുള്ളിക്കാട്

text_fields
bookmark_border
കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ത​െൻറ കവിതകൾ പഠിപ്പിക്കരുതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. പാഠ്യപദ്ധതികളിൽനിന്ന് ഇവ ഒഴിവാക്കണം. ത​െൻറ രചനകളെക്കുറിച്ച് ഗവേഷണം അനുവദിക്കരുതെന്നും അക്കാദമിക് ആവശ്യങ്ങൾക്കുവേണ്ടി കവിതകളെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാൻ അറിവും കഴിവും ഇല്ലാത്തവർ അധ്യാപകരാകുന്ന സ്ഥിതിയാണ്. കോഴയുടെയും ജാതി-മത, രാഷ്ട്രീയ സ്വാധീനം തുടങ്ങിയവയുടെയും അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇവർ അക്ഷരത്തെറ്റും വ്യാകരണവും പരിശോധിക്കാതെ വാരിക്കോരി മാർക്കുകൊടുത്ത് വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ത​െൻറ തീരുമാനം. ആരെങ്കിലും പഠിപ്പിക്കണമെന്നോ ഗവേഷണം ചെയ്യണമെന്നോ വിചാരിച്ച് എഴുതിയതല്ല കവിതകൾ. സമാനഹൃദയരായവർ വായിക്കാൻ എഴുതിയതാണ്. കല്യാണം കഴിച്ചയച്ച മകളെ ഭർത്താവ് വേശ്യാലയത്തിലേക്ക് അയക്കുന്നത് കാണുന്ന അച്ഛ‍​െൻറ വേദനയാണ് താനിപ്പോൾ അനുഭവിക്കുന്നത്. ത​െൻറ കവിതകൾ ഇനി ഒരിക്കലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അനുവദിക്കില്ല. മുമ്പ് നൽകിയതിൽ ഖേദിക്കുന്നു. 50 വർഷമായി കവിത എഴുതുന്ന താൻ ഇന്നേവരെ സാഹിത്യത്തി​െൻറ പേരിൽ ഒരുപുരസ്കാരവും സ്വീകരിച്ചിട്ടിെല്ലന്നും ചുള്ളിക്കാട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story