Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:23 AM GMT Updated On
date_range 20 March 2018 5:23 AM GMTസ്ത്രീയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിനുസമീപം കോട്ടക്കകത്ത് സ്ത്രീയെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവാങ്കുളം ആഞ്ഞിലിത്തടം ലക്ഷംവീട് കോളനിയിൽ കൃഷ്ണമൂർത്തിയെയാണ് (37) തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തിന് സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ സംശയകരമായി കണ്ടെത്തിയ ഇയാളെ തിങ്കളാഴ്ച രാവിലെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മദ്യലഹരിയിലാണ് ആക്രമിച്ചതെന്നാണ് പ്രതി പറഞ്ഞത്. ചൊവ്വാഴ്ച തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നേരത്തേ മോഷണേക്കസുകളിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കണ്ണമാലി തിരുനാൾ സദ്യക്ക് പതിനായിരങ്ങൾ പള്ളുരുത്തി: കണ്ണമാലി വി. യൗസേപ്പിതാവിെൻറ തിരുനാള്‍സദ്യയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങൾ പള്ളിയിലെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ നേര്‍ച്ചവിഭവങ്ങള്‍ കൊച്ചി മെത്രാന്‍ ഫാ. ജോസഫ് കരിയില്‍ ആശീര്‍വദിച്ചു. നേർച്ചസദ്യ രാത്രി വരെ നീണ്ടു. ഒരുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പന്തലും തണൽ പന്തലും സംഘാടകർ ഒരുക്കിയിരുന്നു. തിരുനാളിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ പ്രത്യേക സർവിസ് നടത്തി. പൊലീസ്, അഗ്നിശമനസേന വിഭാഗങ്ങളുടെ കൺട്രോൾ റൂം പള്ളിമുറ്റത്ത് തുറന്നിരുന്നു. ഒരുലക്ഷത്തിലേറെ പായസക്കുപ്പികള്‍ വിതരണംചെയ്തതായി സംഘാടകർ അറിയിച്ചു. 113 വര്‍ഷമായി തുടരുന്നതാണ് തിരുനാൾ നേര്‍ച്ചസദ്യ.
Next Story