Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 4:59 AM GMT Updated On
date_range 19 March 2018 4:59 AM GMTമദ്യനയം വൻ ദുരന്തത്തിലേക്കുള്ള പാത ^ലഹരിവിമോചന സമിതി
text_fieldsbookmark_border
മദ്യനയം വൻ ദുരന്തത്തിലേക്കുള്ള പാത -ലഹരിവിമോചന സമിതി കൊച്ചി: സർക്കാറിെൻറ മദ്യനയം വൻ ദുരന്തത്തിലേക്കുള്ള പാതയാണ് തുറന്നിരിക്കുന്നതെന്ന് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ലഹരി വിറ്റ് ഖജനാവ് നിറക്കാമെന്ന വ്യാമോഹം മാതാപിതാക്കളെ ആശങ്കയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിവിമോചന സമിതി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ വഴിതെറ്റുന്ന കാലത്ത് കൈയെത്തും ദൂരത്ത് മദ്യശാല തുറക്കുന്നത് ഗാന്ധി മാർഗത്തിനെതിരാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ദിശാബോധം നഷ്ടപ്പെട്ട സർക്കാറിെൻറ ഭ്രാന്തൻ നയം തിരുത്തണം. ലക്ഷക്കണക്കിന് വ്യവസായ തൊഴിലാളികൾ പട്ടിണി കിടക്കുന്ന നാട്ടിൽ പതിനായിരം മദ്യവ്യവസായ തൊഴിലാളികളുടെ മറവിൽ വൻ അഴിമതി നടത്തുന്നത് ജനം കാണണമെന്നും യോഗം മുന്നറിയിപ്പ് നൽകി. ഏലൂർ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജോവൽ ചെറിയാൻ, കെ.പി. തൃദീപൻ, കെ. വിജയൻ, കെ.എസ്. ദിലീപ്കുമാർ, എസ്. ഗിരിജ വല്ലഭൻ, എസ്. ഉഷാദേവി എന്നിവർ സംസാരിച്ചു. തെരഞ്ഞെടുത്തു കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് െറസിഡൻറ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ എറണാകുളം സെൻട്രൽ മേഖല കൺവെൻഷൻ ചേർന്നു. 2018-20 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വി. തമ്പി (പ്രസി.), വി. ഉപേന്ദ്രനാഥ പ്രഭു (സെക്ര.), ഇ. ജയശ്രീ ദേവൻ (ട്രഷ.), പി. രംഗദാസപ്രഭു (ജില്ല പ്രതിനിധി).
Next Story