Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോ:...

മെട്രോ: കെ.എസ്.ആർ.ടി.സിയുടെ ഫീഡർ സർവിസ് തുടങ്ങുന്നു

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോയിലെത്തുന്ന യാത്രക്കാർക്ക് സൗകര്യപ്രദമാകുന്നവിധം ഫീഡർ സർവിസുമായി കെ.എസ്.ആർ.ടി.സി. ഏറ്റവും കൂടുതൽ ജനങ്ങൾ എത്തിപ്പെടുന്ന മേനക, ഹൈകോർട്ട് മേഖലയിലേക്ക് പോകുന്ന ആളുകൾക്കുവേണ്ടി സംസ്ഥാന ഗതാഗത വകുപ്പി​െൻറ നിർദേശപ്രകാരമാണ് പുതിയ സർവിസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരിക്കുന്നത്. എം.ജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ജനറൽ ആശുപത്രി, ബോട്ട്ജെട്ടി, മേനക, ഹൈകോടതി എന്നീ സ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതാണ് സർവിസ്. ജനറൽ ആശുപത്രി, ഹൈകോടതി എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്നതാണ് സർവിസ്. തിങ്കളാഴ്ച മുതൽ തിരക്കേറിയ രാവിലെയും വൈകീട്ടും നാല് സർക്കുലർ സർവിസുകളാണ് നടത്തുക. യാത്രക്കാരുടെ ലഭ്യത അറിഞ്ഞശേഷം സർവിസ് വർധിപ്പിക്കുമെന്ന്‌ കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story