Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാടത്ത് കെട്ടിയിരുന്ന...

പാടത്ത് കെട്ടിയിരുന്ന പശുക്കിടാവിനെ കൈകാലുകൾ കൂട്ടിക്കെട്ടി കൊല്ലാൻ ശ്രമം

text_fields
bookmark_border
നീർക്കുന്നം: . അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം വൃക്ഷവിലാസം ജയകുമാറി​െൻറ മൂന്ന് വയസ്സുള്ള പശുക്കുട്ടിയെയാണ് കൊല്ലാൻ ശ്രമിച്ചതായി പരാതി. വണ്ടാനം ഡ​െൻറൽ കോളജിന് സമീപത്തെ പാടത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. ജയകുമാർ പശുക്കുട്ടിയെ പാടത്ത് കെട്ടിയ ശേഷം വീട്ടിൽ പോയി തള്ളപ്പശുവിനെ കൊണ്ടുവന്നപ്പോഴാണ് ദയനീയകാഴ്ച ശ്രദ്ധയിൽപെട്ടത്. കിടാവി​െൻറ കഴുത്തിലെ കയറുകൊണ്ട് കൈകാലുകൾ ബന്ധിച്ച് നിലത്തിട്ടിരിക്കുകയായിരുന്നു. മുഖം മണ്ണിലുറച്ച് അലറുകയും പിടയുകയും ചെയ്തു. കെട്ടഴിക്കാനായതിനാൽ രക്ഷിക്കാനായി. കഴിഞ്ഞ ഒരുവർഷത്തിനിടെ മൂന്നാം തവണയാണ് മിണ്ടാപ്രാണികളോട് ഈ ക്രൂരത കാട്ടുന്നതെന്ന് ജയകുമാർ പറഞ്ഞു. അതേസമയം, പാടത്തെ കാടിനരികിൽ കഞ്ചാവുമാഫിയ സംഘങ്ങൾ തമ്പടിക്കുന്നുണ്ട്. പലപ്പോഴും പശുക്കളെ തീറ്റിക്കാൻ എത്തുന്നവർ ഇത്തരക്കാർക്ക് ശല്യമാകാറുണ്ട്. ഇവരുടെ പകയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. പുന്നപ്ര പൊലീസിൽ പരാതി നൽകി. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ തുടങ്ങി. ഞായറാഴ്ച മൂന്ന്, 13 വാർഡ് -പറയകാട് ഗവ. യു.പി സ്കൂൾ, തിങ്കളാഴ്ച ഒമ്പതാം വാർഡ് -പഞ്ചായത്ത് ഒാഫിസ്, 20ന് ഏഴാം വാർഡ് -പഞ്ചായത്ത് ഒാഫിസ്, 21ന് 10ാം വാർഡ് -കൊച്ചുതട്ടാപറമ്പ് 91ാം നമ്പർ അംഗൻവാടി, 22ന് 14ാം വാർഡ് - തിരുമല എസ്.എസ് കലാമന്ദിരം, 23ന് 11ാം വാർഡ് -87ാം നമ്പർ അംഗൻവാടി, 24ന് 15ാം വാർഡ് -തുറവൂർ ടി.ഡി ഗവ. എൽ.പി സ്കൂൾ, 26ന് 12ാം വാർഡ് മരിയാപുരം പാരീഷ് ഹാൾ എന്നിവിടങ്ങളിലാണ് പുതുക്കൽ. പെൻഷൻ കൈപ്പറ്റുന്നവർ രേഖകൾ ഹാജരാക്കണം ആലപ്പുഴ: ആലപ്പുഴ നഗരസഭ കൊമ്മാടി, പൂന്തോപ്പ്, കാളാത്ത് വാർഡുകളിലെ സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പെൻഷൻ രേഖകൾ, ആധാർ കാർഡി​െൻറ കോപ്പി, വിധവ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം കഴിച്ചിട്ടില്ല എന്ന വില്ലേജ് ഒാഫിസറുടെ സാക്ഷ്യപത്രം/സമുദായ രക്ഷാധികാരി നൽകുന്ന സാക്ഷ്യപത്രം, കൗൺസിലറുടെ കത്ത്, സത്യവാങ്മൂലം എന്നീ രേഖകൾ സഹിതം 20ന് രാവിലെ 10ന് താഴെപറയുന്ന സ്ഥലങ്ങളിൽ ഹാജരാകണം. നഗരസഭയിൽ നേരിട്ട് രേഖകൾ നൽകിയിട്ടുള്ളവർ വീണ്ടും ഹാജരാക്കേണ്ടതില്ല. തുേമ്പാളി വാർഡ് -21ന് തുമ്പോളി ചർച്ച്, കൊമ്മാടി വാർഡ് -20ന് കൊമ്മാടി വായനശാല, പൂന്തോപ്പ് വാർഡ് -20ന് പപ്പു വായനശാല, കാളാത്ത് വാർഡ് -20ന് ഗംഗ വായനശാല, കൊറ്റംകുളങ്ങര, പുന്നമട വാർഡ് -21ന് പുന്നമട പള്ളി, നെഹ്റു േട്രാഫി, തിരുമല, പള്ളാത്തുരുത്തി വാർഡ് 22ന് ഗാന്ധിവിലാസം, കളർകോട് വാർഡ് -22ന് കളർകോട് കരയോഗം, കൈതവന 23ന് തലയിരുപ്പ് വീട്, പഴവീട് 23ന് തിരുവമ്പാടി യു.പി.എസ്, പാലസ് വാർഡ് -23നും മുക്കവലക്കൽ വാർഡ് 24നും കൗൺസിലറുടെ വസതി, ജില്ല കോടതി, തത്തംപള്ളി വാർഡ് 24ന് സി.വൈ.എം ഹാൾ എന്നിവിടങ്ങളിലാണ് എത്തേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story