Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:20 AM IST Updated On
date_range 17 March 2018 11:20 AM ISTവിവരങ്ങൾ വിരൽത്തുമ്പിൽ; കൊച്ചി മെട്രോയിൽ ഓപൺ ഡാറ്റ സംവിധാനം
text_fieldsbookmark_border
കൊച്ചി: വിവരങ്ങൾ വിരൽത്തുമ്പിൽ യാത്രക്കാർക്ക് ലഭ്യമാക്കുന്ന ഓപൺ ഡാറ്റ സംവിധാനം കൊച്ചി മെട്രോയിൽ നിലവിൽവന്നു. ഇതോടെ ഇന്ത്യയിൽ ആദ്യമായി ഓപൺ ഡാറ്റ സംവിധാനം അവതരിപ്പിക്കുന്ന മെട്രോയായി കൊച്ചി മെട്രോ മാറി. ഇതിലൂടെ ട്രെയിൻ സമയക്രമം, റൂട്ടുകൾ, സ്റ്റേഷനുകൾ, നിരക്കുകള്‍ തുടങ്ങിയവ ജനറല്‍ ട്രാന്‍സിറ്റ് ഫീഡ് സ്‌പെസിഫിക്കേഷന്‍ എന്ന പേരിലുള്ള സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് അറിയാന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. മെട്രോ വെബ്സൈറ്റില്‍ പ്രവേശിച്ച് മെയില്‍ ഐ.ഡി ഉപയോഗിച്ച് ഇൗ സംവിധാനം ഉപയോഗപ്പെടുത്താം. ആദ്യഘട്ടമെന്ന നിലയിൽ എത്ര ട്രെയിനുകള്‍ ഓടുന്നുണ്ട്, ഏതൊക്കെ സമയത്താണ് പുറപ്പെടുന്നത്, സറ്റേഷനുകളില്‍ എത്തുന്ന സമയം തുടങ്ങിയവയായിരിക്കും ലഭ്യമാകുക. ഘട്ടം ഘട്ടമായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.ആര്‍.എല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ മനോജ് നായരാണ് ഓപണ്‍ ഡാറ്റ ആക്‌സസ് പുറത്തിറക്കിയത്. കൂടുതൽ പരിഷ്കരിച്ച് വീണ്ടും അവതരിപ്പിച്ച മെട്രോ വെബ്സൈറ്റിെൻറ ലോഞ്ചിങ് എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു. കൂടുതല്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന ത്രീഡി പാരലക്‌സ് ടെക്‌നോളജി, കസ്റ്റമയര്‍ കെയര്‍ സെൻററുമായി തത്സമയ ചാറ്റ് സംവിധാനം, മീഡിയ ആൻഡ് ഇമേജ് ഗാലറി, പാർക്കിങ് സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മൊബൈല്‍ സൗഹൃദമാക്കി പുനരാവിഷ്‌കരിച്ച വെബ്സൈറ്റിെൻറ മറ്റ് പ്രത്യേകതകള്‍. കൊച്ചി മെട്രോ പ്രസിദ്ധീകരിക്കുന്ന ലഘുലേഖ പ്രകാശനവും നടത്തി. ബുക്ലെറ്റ് മാസിക വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ. ഒ.പി. അഗര്‍വാള്‍ ഏറ്റുവാങ്ങി. ഡബ്ല്യു.ആർ.ഐ ഇന്ത്യ ഡയറക്ടർ മാധവ് പൈ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story