Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആതുരസേവനത്തിലെ...

ആതുരസേവനത്തിലെ നിസ്വാർഥമുഖം മാഞ്ഞു; ഡോ. ഷേണായി ഇനി ഒാർമ

text_fields
bookmark_border
ആലപ്പുഴ: ഒരിക്കൽ പരിചയപ്പെട്ടവർക്ക് ആ വ്യക്തിത്വത്തെ മറക്കാനാവില്ല. അത്രമേൽ രോഗികളുമായി അദ്ദേഹം സംവദിച്ചിരുന്നു. ആതുരസേവനത്തിൽ നിസ്വാർഥതയുടെയും അർപ്പണതയുടെയും ശോഭ വിടർത്തിയ മുഖമായിരുന്നു അത്. ആർ.കെ.എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഡോ. ആർ.കെ. ഷേണായി എന്ന ആർ. കൃഷ്ണ ഷേണായി ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലാകെ വൈദ്യശാസ്ത്രരംഗത്ത് കർമനിരതനായ ഭിഷഗ്വരനായിരുന്നു. ടി.ഡി മെഡിക്കൽ കോളജി​െൻറ തുടക്കംമുതൽ അദ്ദേഹത്തി​െൻറ സാന്നിധ്യം ഉണ്ടായിരുന്നു. തിരുമല ദേവസ്വം ആരംഭിച്ച മെഡിക്കൽ കോളജിൽ 1963ൽ അധ്യാപകനായാണ് എത്തിയത്. നിരവധി പ്രഗല്ഭ ഡോക്ടർമാരെ വാർത്തെടുക്കുന്നതിൽ ഡോ. ഷേണായിയുടെ പ്രതിബദ്ധത പിൻതലമുറ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരണത്തിന് ഏതാനും ദിവസം മുമ്പുവരെ അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി നഗരത്തിൽ പ്രവർത്തിച്ച കാലത്താണ് ഡോ. ഷേണായിയുടെ ഒൗദ്യോഗികജീവിതം തുടങ്ങുന്നത്. സൂപ്രണ്ടായും ജനറൽ മെഡിസിൻ മേധാവിയായും പ്രവർത്തിക്കുേമ്പാൾ ഒേട്ടറെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. ചെലവ് കുറഞ്ഞ ചികിത്സ, മൂല്യങ്ങൾ മുറുകെപിടിച്ചുള്ള പെരുമാറ്റം, ഉള്ള കാര്യം തുറന്ന് പറയാനുള്ള ആർജവം ഇതായിരുന്നു ഡോ. ഷേണായിയെ വ്യത്യസ്തനാക്കിയത്. രോഗിയോട് മാത്രം കാര്യങ്ങൾ പറഞ്ഞിരുന്ന ശീലം പലർക്കും അതൃപ്തികരമായിരുന്നെങ്കിലും ഡോക്ടർക്ക് അത് ബാധകമായിരുന്നില്ല. ആലപ്പുഴയിലെ പൊതുസമൂഹത്തിലും നിറഞ്ഞുനിന്നു. കെ.ആർ. ഗൗരിയമ്മ ഉൾപ്പെടെ പഴയതലമുറയിലെ നേതാക്കളുടെ ചികിത്സകനുമായിരുന്നു. ഭാര്യ പ്രമീളബായിയും മകൻ ഡോ. സുധീഷ് ഷേണായിയും മകൾ ഡോ. അനിത പി. ഹെഗ്ഡേയും മരുമക്കളായ ഡോ. കെ.പി. ഹെഗ്ഡേയും ഡോ. രാജശ്രീയും ഉൾപ്പെട്ടതാണ് ഷേണായിയുടെ കുടുംബം. കൊച്ചുമകൾ ഡോ. പ്രസന്നക്ക് മെഡിക്കൽ ബിരുദം നൽകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ഉണ്ടായി. മരണവാർത്ത അറിഞ്ഞ് ഗൗരിയമ്മ അനുശോചനം കുടുംബാംഗങ്ങളെ അറിയിച്ചു. സമൂഹത്തി​െൻറ വിവിധ തുറകളിൽപെട്ട ഒേട്ടറെ പ്രമുഖർ ആലപ്പുഴ ചർച്ച് റോഡിെല വസതിയിലെത്തി അേന്ത്യാപചാരമർപ്പിച്ചു. ഗൗഡസാരസ്വത ബ്രാഹ്മണസമൂഹത്തിനും ഡോ. ഷേണായിയുടെ വിയോഗം തീരാനഷ്ടമാണ്. ആലപ്പുഴ പഴയ തിരുമല വെങ്കിടാചലപതി ക്ഷേത്രത്തി​െൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത് അദ്ദേഹമായിരുന്നു. എസ്.എസ് കലാമന്ദിർ, കാശിമഠം ഹാൾ എന്നിവയുടെ നിർമാണം പൂർത്തിയാക്കിയതും ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. നിര്യാണത്തിൽ കെ. നാഗേന്ദ്രപ്രഭു ഫൗണ്ടേഷൻ ചെയർമാൻ എൻ. ഗോപിനാഥ പ്രഭു അനുശോചിച്ചു. മന്ത് ഗവേഷണത്തിന് സംഭാവന നൽകിയ ഡോക്ടർ ആലപ്പുഴ: ആലപ്പുഴയുടെ ആരോഗ്യരംഗത്തെ പതിറ്റാണ്ടുകളായി കാർന്നുതിന്നിരുന്ന ഫൈലേറിയ അഥവ മന്തുരോഗത്തി​െൻറ ഉന്മൂലനത്തിന് വർഷങ്ങളോളം വിശ്രമരഹിത പ്രവർത്തനം നടത്തിയ ഡോക്ടറായിരുന്നു ആർ.കെ. ഷേണായി. ചേർത്തലയിലും ആലപ്പുഴയിലും നൂറുകണക്കിന് ആളുകൾ മന്തുമായി ജീവിതം തള്ളിനീക്കുന്നത് അറിയാമായിരുന്ന ഡോക്ടർക്ക് ഒൗദ്യോഗിക ജീവിതത്തിനുശേഷം മറ്റൊരു ഭാഗത്തേക്ക് തിരിയാൻ മനസ്സ് വന്നില്ല. ലോകാരോഗ്യസംഘടനയിൽ ഇതുമായി ബന്ധപ്പെട്ട പ്രബന്ധം അവതരിപ്പിക്കുകയും ഡബ്ല്യു.എച്ച്.ഒ തുടർപ്രവർത്തനങ്ങൾക്ക് ഡോ. ഷേണായിയെ നിയോഗിക്കുകയുമായിരുന്നു. തുടർചികിത്സയിലൂടെ മന്ത് നിയന്ത്രിക്കാമെന്ന അദ്ദേഹത്തി​െൻറ കണ്ടെത്തലും നൽകേണ്ട മരുന്നുകളും പ്രതിപാദിച്ചപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച മന്ത് നിവാരണപദ്ധതിയുടെ തലവനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യവും ഏർപ്പെടുത്തി. പുതിയ തലമുറയിൽപ്പെട്ടവർക്ക് മന്തിനെക്കുറിച്ച് പഠിക്കൻ വേണ്ട നടപടികളും ഡോ. ഷേണായി സ്വീകരിച്ചു. പ്രതിഫലം പറ്റാതെയായിരുന്നു പ്രവർത്തനം. ദീർഘകാലം ഫൈലേറിയയെക്കുറിച്ച ചർച്ചകളിലും നിവാരണത്തിനുള്ള പ്രബന്ധങ്ങളിലും അദ്ദേഹം മുഴുകി. അതി​െൻറ ഫലമായി രോഗം ആലപ്പുഴയിലും ചേർത്തലയിലും നിയന്ത്രണവിധേയമായി. ഫൈലേറിയക്ക് പുതിയ മരുന്നുകൾ കണ്ടെത്താനും അത് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് അനുമതി നേടിയെടുക്കാനും കഴിഞ്ഞു. ഡോ. ഷേണായിയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെ മന്തിനെക്കുറിച്ച് നടത്തിയ പഠനങ്ങളാണ് ഡബ്ല്യു.എച്ച്.ഒയെ ഇൗ വഴിക്ക് ചിന്തിപ്പിച്ചത്. ആലപ്പുഴ കേന്ദ്രീകരിച്ച് നടത്തിയ നീണ്ട ഗവേഷണത്തിൽ കണ്ടെത്തിയ മന്തിനുള്ള മരുന്നുകൾ വൈദ്യശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനയായി മാറി.
Show Full Article
TAGS:LOCAL NEWS 
Next Story