Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:14 AM IST Updated On
date_range 17 March 2018 11:14 AM ISTഎൻ.ഡി.എയും- എൽ.ഡി.എഫും വർഗീയ വേർതിരിവിന് ശ്രമിക്കുന്നു
text_fieldsbookmark_border
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ തയാറാകാതെ എൻ.ഡി.എയും- എൽ.ഡി.എഫും ജനങ്ങളിൽ വർഗീയമായി വേർതിരിവുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഡി.സി സി പ്രസിഡൻറ് എം. ലിജു വാർത്തസമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ പോരാട്ടത്തിന് തയാറാകാതെ കോൺഗ്രസിനെ വർഗീയമായി ആക്ഷേപിക്കുന്നത് ഇതിെൻറ ഭാഗമാണ്. യു.ഡി.എഫിെൻറ സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പിെൻറ തുടക്കത്തിൽതന്നെ കോൺഗ്രസ് മുൻതൂക്കം ഉണ്ടാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം എബി കുര്യാക്കോസ്, യു.ഡി.എഫ് കൺവീനർ പി.വി. ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജോർജ് തോമസ് എന്നിവരും പങ്കെടുത്തു. സ്കൂൾ പാചകത്തൊഴിലാളിയെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം ആലപ്പുഴ: കാക്കാഴം എസ്.എൻ.വി.ടി.ടി.െഎയിൽ 35 വർഷമായി പാചകം ചെയ്യുന്ന കെ. ശ്രീലതയെ മാനേജ്മെൻറ് അകാരണമായി പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് സ്കൂൾ പാചക തൊഴിലാളി യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല കമ്മിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണ സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സുരേഷ് സൂര്യമംഗലം അധ്യക്ഷത വഹിച്ചു. ശ്രീലതയെ പിരിച്ചുവിടാതിരിക്കാൻ ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് യൂനിയൻ സമ്പാദിച്ചിരുന്നു. മാനേജ്മെൻറ് നൽകിയ റിവിഷൻ ഹരജിയെത്തുടർന്ന് ഉചിത തീരുമാനം കൈക്കൊള്ളാൻ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കോടതി നിർദേശം നൽകി. എന്നാൽ, ശ്രീലതയെ പിരിച്ചുവിടാനുള്ള മാനേജ്മെൻറ് തീരുമാനം ഡി.ഡി ശരിവെച്ചു. നിത്യവൃത്തിക്ക് മാർഗമില്ലാതെ വലയുന്ന പാചക തൊഴിലാളിയെ തിരിച്ചെടുക്കണമെന്നാണ് യൂനിയൻ ആവശ്യം. യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം 19ന് ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിെൻറ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം 19ന് രാവിലെ 11.30ന് എം.സി റോഡിൽ ബഥേൽ ജങ്ഷന് സമീപം നടക്കും. മണ്ഡലം തെരഞ്ഞെടുപ്പ് കൺെവൻഷൻ 22ന് വൈകീട്ട് നാലിന് ഗവ. ഐ.ടി.ഐ ജങ്ഷന് സമീപത്തെ തേരകത്ത് സ്റ്റേഡിയത്തിൽ നടക്കും. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story