Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:23 AM GMT Updated On
date_range 16 March 2018 5:23 AM GMTചരിത്രരേഖകളില്‍ വിസ്മയിച്ച്, ചെഗുവേരക്ക് അഭിവാദ്യമര്‍പ്പിച്ച് നിക്ക് ഉട്ട്
text_fieldsbookmark_border
കൊച്ചി: ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലെത്തിയ ലോകപ്രശസ്ത ഫോേട്ടാഗ്രാഫർ നിക്ക് ഉട്ടിനെയും റൗള്‍ റോയെയും കാണാൻ എത്തിയത് നിരവധി പേർ. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികൾക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷം അദ്ദേഹം മെട്രോയില്‍ യാത്ര ആരംഭിച്ചു. മെട്രോയിലുടനീളം സെല്‍ഫിക്കാരുടെ തിരക്കായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം ആരും പാഴാക്കിയില്ല. മഹാരാജാസ് സ്‌റ്റേഷനില്‍ ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയുമെത്തിയിരുന്നു. തുടര്‍ന്ന് മമ്മൂട്ടിക്കൊപ്പം കണയന്നൂര്‍ താലൂക്ക് ഓഫിസിന് സമീപമുള്ള പുരാരേഖ കാര്യാലയത്തിലെത്തിയ ഇരുവരും ചരിത്രരേഖകള്‍ കണ്ടു. ഈ നാട്ടുകാരനായിരുന്നിട്ടും ചരിത്രരേഖകളൊന്നും കണ്ടിട്ടില്ലെന്ന മമ്മൂട്ടിയുടെ വാക്കുകള്‍ കൂടെയുണ്ടായിരുന്നവരിൽ ചിരിപടര്‍ത്തി. തുടര്‍ന്ന് ബോട്ട്ജെട്ടിയില്‍നിന്ന് ഉട്ടിനെയും റോയെയും മമ്മൂട്ടി ഫോര്‍ട്ട്‌കൊച്ചിയിലേക്ക് യാത്രയാക്കി. സാംസ്‌കാരിക വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഫോര്‍ട്ട്‌കൊച്ചിയുടെ ഭംഗി ആസ്വദിച്ച ഇരുവരും കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചീനവല വലിക്കാനും കൂടി. സാൻറ ഗോപാലന്‍ സ്മാരക ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിലെത്തിയ ഉട്ട് ചെഗുവേര ചിത്രത്തിനു മുന്നില്‍ അഭിവാദ്യമര്‍പ്പിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവലും ഒപ്പമുണ്ടായിരുന്നു. വിയറ്റ്നാം യുദ്ധകാലത്ത് യുദ്ധത്തിെൻറ ഭീകരത ഒറ്റ ക്ലിക്കില്‍ തുറന്നുകാട്ടിയതോടെയാണ് നിക്ക് ഉട്ട് ലോകത്തിനു മുന്നില്‍ സമാധാനത്തിെൻറ പ്രചാരകനായത്. അസോസിയേറ്റഡ് പ്രസിന് വേണ്ടിയെടുത്ത 'ടെറര്‍ ഓഫ് വാര്‍' ചിത്രമാണ് അദ്ദേഹത്തെ 1973ല്‍ പുലിറ്റ്സർ അവാർഡിന് അർഹനാക്കിയത്.
Next Story