Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷൻ പ്രായം ഉയർത്തൽ:...

പെൻഷൻ പ്രായം ഉയർത്തൽ: യുവാക്കളുടെ കരുത്ത് ചെങ്ങന്നൂരിൽ ബോധ്യപ്പെടുത്തും ^ചെന്നിത്തല

text_fields
bookmark_border
പെൻഷൻ പ്രായം ഉയർത്തൽ: യുവാക്കളുടെ കരുത്ത് ചെങ്ങന്നൂരിൽ ബോധ്യപ്പെടുത്തും -ചെന്നിത്തല ചെങ്ങന്നൂർ: തൊഴിലവസരങ്ങൾ നിഷേധിച്ച് പെൻഷൻ പ്രായം ഉയർത്താൻ പരിശ്രമിക്കുന്ന സർക്കാർ നയത്തിനെതിരെയുള്ള യുവാക്കളുടെ കരുത്ത് ബോധ്യപ്പെടുത്തുന്ന ഉപതെരഞ്ഞെടുപ്പായിരിക്കും ചെങ്ങന്നൂരിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമ​െൻറ് മണ്ഡലം കമ്മിറ്റി പ്രവർത്തക കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സജി ജോസഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥൻ, യൂത്ത് കോൺഗ്രസ് ആലപ്പുഴ പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് എസ്. ദീപു, പത്തനംതിട്ട പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് റോബിൻ പരുമല, സംസ്ഥാന ഭാരവാഹികളായ അനീഷ് വരിക്കണമല, എസ്. ശരത്, ടിജിൻ ജോസഫ്, ഷാജി നൂറനാട്, പ്രതീഷ്കുമാർ, അജോമോൻ, അവിനാശ് ഗംഗൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് രൂപവത്കരിച്ചു. ചെങ്ങന്നൂരിൽ പിന്തുണ എൽ.ഡി.എഫിന് - എൻ.എസ്.സി ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സാബു ചെറിയാനെ വിജയിപ്പിക്കാൻ പ്രചാരണരംഗത്തിറങ്ങാൻ എൻ.എസ്.സി ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. വടക്കേ ഇന്ത്യയിൽ നഷ്ടപ്പെട്ടുപോയ മതേതരത്വവും ജനാധിപത്യവും കേരളത്തിന് നഷ്ടപ്പെടാതിരിക്കാൻ ചെറുകക്ഷികൾ ഇടത് മതേതര ചേരിക്ക് ശക്തി പകരാൻ ഒന്നിച്ചുനിൽക്കണം. പ്രസിഡൻറ് എ.കെ. ഉബൈസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.ബി. നൗഷാദ് സ്വാഗതം പറഞ്ഞു. അബ്ദുൽ ഖാദർ, പി.ടി. ഷാജഹാൻ, നവാസ് മുഖാം, അനസ് മുഹമ്മ, ബഷീർ ഹസൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ ബിഷപ്സ് ഹൗസിന് സമീപത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹാൾ: ആംബുലൻസ് ഡ്രൈവർമാർക്ക് ട്രോമാകെയര്‍ പരിശീലന പരിപാടി ഉച്ച. 1.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story