Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:33 AM GMT Updated On
date_range 15 March 2018 5:33 AM GMTപൂച്ചാക്കൽ പാലത്തിൽ സംരക്ഷണഭിത്തിയില്ല; അപകടം പതിവാകുന്നു
text_fieldsbookmark_border
പൂച്ചാക്കൽ: പാലത്തിൽ സംരക്ഷണഭിത്തിയില്ലാത്തതിനാൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം രാവിലെ വടുതലയിൽനിന്ന് ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന വടുതല ജെട്ടി കറുകപ്പറമ്പിൽ രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി വാൻ പൂച്ചാക്കൽ പാലത്തിൽ െവച്ച് അപകടത്തിൽപ്പെട്ടു. നിയന്ത്രണം തെറ്റിയ വാഹനം അപ്രോച്ച് റോഡിലെ കല്ലിൽ ഇടിച്ചുനിന്നതിനാൽ അപകടം ഒഴിവായി. മുമ്പ് പാണാവള്ളി സബ് രജിസ്ട്രാർ സിദ്ദീഖ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി അപ്രോച്ച് റോഡിെൻറ കിഴക്കുഭാഗത്ത് 20 അടി താഴ്ചയിേലക്ക് തലകീഴായി മറിഞ്ഞിരുന്നു. അപകടങ്ങൾ പതിവായിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. നിർമാണം പൂർത്തിയായിട്ട് 20 വർഷം പിന്നിടുമ്പോഴും പാലത്തിെൻറ ഇരുകരകളിലെയും അപ്രോച്ച് റോഡിൽ സംരക്ഷണഭിത്തി നിർമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. സംരക്ഷണഭിത്തിയില്ലാത്തതിനാൽ, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ ഇടിയുടെ ആഘാതത്തിൽ താേഴക്ക് വീഴുകയാണ്. അപ്രോച്ച് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം മറ്റ് വാഹനങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. ധാരാളം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഇതുവഴി സർവിസ് നടത്തുന്നുണ്ട്. മാലിന്യം തള്ളൽ വ്യാപകം; നടപടി സ്വീകരിക്കാതെ അധികൃതർ പൂച്ചാക്കൽ: പാലത്തിന് സമീപം വ്യാപകമായി മാലിന്യം തള്ളുന്നു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. ചീരാത്തുകാട്, മാക്കേക്കവല, വല്യാറപ്രദേശം, തൈക്കാട്ടുശ്ശേരി ഫെറി റോഡ് എന്നിവിടങ്ങളിലും മാലിന്യങ്ങൾ തള്ളുന്നുണ്ട്. പരാതികൾ പതിവാകുമ്പോഴും ഒരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പൂച്ചാക്കൽ പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിെൻറ ഇരുവശങ്ങളിലുമായി മാലിന്യങ്ങൾ ചാക്കിൽ കെട്ടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഹോട്ടൽ മാലിന്യങ്ങൾ, മത്സ്യ, മാംസ, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവയാണ് കൂടുതലായും ഈ പ്രദേശത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. കൂടാതെ, കക്കൂസ് മാലിന്യങ്ങളും ഇവിടെ തള്ളാറുണ്ട്. മൂക്കുപൊത്തിയാണ് പലപ്പോഴും നാട്ടുകാരുടെയും യാത്രക്കാരുടെയും യാത്ര. മാലിന്യം തള്ളുന്നവരെ പിടികൂടാൻ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിന് നടപടി പൂർത്തിയായി വരുകയാണെന്നും കാമറ നിർമിക്കുന്നതിന് കെൽട്രോൺ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി പി.ആർ. സജി പറഞ്ഞു.
Next Story