Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:05 AM GMT Updated On
date_range 15 March 2018 5:05 AM GMTമൂന്നാർ: റവന്യൂ വകുപ്പിനെതിരെ പ്രക്ഷോഭമെന്ന് മലനാട് ജനസംരക്ഷണവേദി
text_fieldsbookmark_border
കൊച്ചി: മൂന്നാറിൽ വീട് അറ്റകുറ്റപ്പണിക്ക് പോലും എൻ.ഒ.സി നിർബന്ധമാക്കിയ റവന്യൂ വകുപ്പ് ടാറ്റയടക്കമുള്ള വൻകിട കമ്പനികൾക്ക് അനധികൃത നിർമാണത്തിനും കുന്നുനിരത്തലിനും കൂട്ടുനിൽക്കുകയാണെന്ന ആരോപണവുമായി മലനാട് ജനസംരക്ഷണവേദി. മൂന്നാറിലെ വിവിധയിടങ്ങളില്‍ റവന്യൂ-വനംവകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ജനവിരുദ്ധ നടപടിക്കെതിരെ പ്രക്ഷോഭം നടത്തും. റവന്യൂവകുപ്പിെൻറ ജന്യൂവിനിറ്റി സർട്ടിഫിക്കറ്റ് ഉള്ളവരോട് പോലും എൻ.ഒ.സി ആവശ്യപ്പെടുകയാണ്. ഇത്തരത്തിൽ വൻതുകകളാണ് റവന്യൂ ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നത്. മൂന്നാറിൽനിന്ന് പരിധി വ്യാപിപ്പിച്ച് ഇടുക്കിയിലെ എട്ടുവില്ലേജുകളിൽ ചെറുകിട നിർമാണപ്രവർത്തനങ്ങൾക്ക് പോലും എൻ.ഒ.സി നിർബന്ധമായിരിക്കുകയാണ്. വൻകിട കമ്പനികളായ ടാറ്റക്കും ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻറിനും ഹാരിസൺ മലയാളത്തിനും നൽകിയ ആനുകൂല്യങ്ങൾ സാധാരണ ജനങ്ങൾക്ക് നിഷേധിക്കുകയാണ്. മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂവകുപ്പിെൻറ എന്‍.ഒ.സി ആവശ്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയതാണ്. ഇപ്പോൾ എന്‍.ഒ.സിയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നിലവിലുള്ള ഹരജികള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോകാനാണ് റവന്യൂവകുപ്പ് ശ്രമിക്കുന്നത്. റവന്യൂവകുപ്പ് മൂന്നാറിെൻറ വികസനം തകര്‍ക്കാനും ടൂറിസ വികസന രംഗത്തുവരുന്ന പങ്കാളിത്തം ഇല്ലാതാക്കാനും ശ്രമിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പ്രദേശത്തെ വിവിധ ജനകീയ കൂട്ടായ്മകള്‍ ചേര്‍ന്ന് 30ന് സമരപ്രഖ്യാപനം നടത്തും. ഏപ്രില്‍ ഒന്നിന് ജനപ്രതിനിധികള്‍ ഉപവാസ സമരം നടത്തും. നാലുമുതല്‍ മുപ്പത് വരെ വില്ലേജ് ഓഫിസുകള്‍ ഉപരോധിക്കും. േമയ് ഏഴിന് 72 മണിക്കൂര്‍ സമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. റസാഖ് ചൂരവേലി, മോഹന്‍കുമാര്‍, റെജി സെബാസ്റ്റ്യന്‍, മുരുക പാണ്ഡ്യന്‍, യേശുദാസ്, അന്തോണി രാജ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story