സൈബർ സെല്ലി​​െൻറ സമയോചിത ഇടപെടൽ, പ്രവാസിക്ക് നഷ്​ടമായ 4.94 ലക്ഷം രൂപ തിരികെ ലഭിച്ചു

05:45 AM
14/03/2018
ആലപ്പുഴ: സൈബർ സെല്ലി​െൻറ സമയോചിത ഇടപെടൽമൂലം പ്രവാസിക്ക് നഷ്ടമായ പണം തിരികെ ലഭിച്ചു. ദമ്മാമിൽ ജോലി ചെയ്യുന്ന നൂറനാട് സ്വദേശി തമ്പാൻ ജോണി​െൻറ കുടശ്ശനാട് കാത്തലിക് സിറിയൻ ബാങ്കി​െൻറ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ട അഞ്ചുലക്ഷം രൂപയിൽ 4.94 ലക്ഷം രൂപയാണ് തിരികെ ലഭിച്ചത്. ഇ-മെയിൽ ഹാക്കിങ്ങിലൂടെ കൊടാക് മഹീന്ദ്ര ബാങ്കി​െൻറ ഡൽഹി ഓഖ്ലാ ശാഖയിലേക്കാണ് പണം കൈമാറ്റം ചെയ്തത്. ആലപ്പുഴ സൈബർ സെല്ലി​െൻറയും ബാങ്കി​െൻറ നോഡൽ ഓഫിസർമാരുെടയും സമയോചിത ഇടപെടലിലൂടെയാണ് പണം തിരികെ ലഭിച്ചത്. ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ, എ.ടി.എം കാർഡ് തട്ടിപ്പുകൾ, ഒ.ടി.പി തട്ടിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലയിൽ 16 പരാതികളായിരുന്നു. നഷ്ടപ്പെട്ട 8,02,271 രൂപയിൽ 5,43,464 രൂപ തിരികെ ലഭിച്ചിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറി‍യിച്ചു. ഓൺലൈൻ ബാങ്ക് തട്ടിപ്പുകളിൽ ഇരയാകാതിരിക്കാൻ ഇൗ നിർദേശങ്ങൾ പാലിക്കണം. 1. എ.ടി.എം കാർഡി​െൻറ നമ്പർ, സി.വി.വി നമ്പർ, പാസ്വേർഡ്, ഇതുമായി ബന്ധപ്പെടുത്തി മൊബൈൽ ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ആർക്കും പങ്കുവെക്കരുത് 2. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരിലോ മറ്റോ വരുന്ന ഫോൺ കാളുകളിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറരുത്. 3. എ.ടി.എം കാർഡുകളോ െക്രഡിറ്റ് കാർഡുകളോ പുതുക്കി നൽകാനോ അല്ലെങ്കിൽ കാർഡ് ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്ന സമയത്തോ വരുന്ന ഇത്തരം ഫോൺ കാളുകളിലേക്ക് വിവരങ്ങൾ കൈമാറരുത്. 4. ജോലിസംബന്ധമായ വിവരങ്ങൾക്ക് വരുന്ന ഫോൺ കാളുകളായാലും ഇലക്േട്രാണിക് വ്യാപാരവുമായി ബന്ധപ്പെട്ടായാലും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് നിർദിഷ്ട സ്ഥാപനത്തിനെ സംബന്ധിച്ച വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം. 5. സാമ്പത്തിക ഇടപാടുകൾ, പ്രത്യേകിച്ച് ഓൺലൈൻ വഴി അഥവ ഇ-മെയിൽ വഴി പണം കൈമാറ്റം ചെയ്യാൻ ബാങ്കുകൾക്ക് നൽകുന്ന നിർേദശങ്ങൾ കഴിയുന്നതും അക്കൗണ്ട് ഹോൾഡറിനെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചശേഷമേ ആകാവൂ എന്ന് ബാങ്ക് അധികാരികൾക്ക് നിർേദശം നൽകുക. 6. ഓൺലൈൻ പർച്ചേസിലൂടെ സാധനങ്ങൾ ന്യായവിലയെക്കാൾ വിലകുറച്ച് വിൽക്കുന്ന ഓഫർ മെസേജുകൾക്ക് പ്രതികരിക്കാതിരിക്കുക. 7. ഓൺലൈൻ ലോട്ടറി സമ്മാനം ലഭിക്കാൻ ബാങ്ക് വിവരങ്ങളോ എ.ടി.എം കാർഡ് വിവരങ്ങളോ പണമോ നൽകാതിരിക്കുക. പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 750 പേർക്കെതിരെ നടപടി ആലപ്പുഴ: ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ജില്ലയിൽ പ്രത്യേക പരിശോധന നടത്തി. ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച 750 പേർക്കെതിരെ നടപടി എടുത്തു. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിച്ച 860 പേർക്കെതിരെയും മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ച 540 പേർക്കെതിരെയും വിവിധ വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിച്ചു. മയക്കുമരുന്നുകൾ കൈവശം െവച്ചതിനും വിൽപന നടത്തിയതിനുമായി 35 പേർക്കെതിരെ കേസെടുത്തു. ചൂതാട്ടം നടത്തിയതിനും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനുമായി 490 പേരെ പിടികൂടി. വരും ദിവസങ്ങളിൽ ബൈക്ക് പേട്രാളിങ്, കാൽനട പേട്രാളിങ് തുടങ്ങിയ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Loading...
COMMENTS