വൈദ്യുതി മുടങ്ങും

05:42 AM
14/03/2018
ആലപ്പുഴ: ടൗൺ സെക്ഷന്‍ പരിധിയിൽ ഇരുമ്പുപാലം, പിച്ചുഅയ്യർ ജങ്ഷൻ, വഴിച്ചേരി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പുന്നപ്ര: പുന്നപ്ര സെക്ഷൻ പരിധിയിൽ പൗർണമി, എ.കെ.ഡി.എൻ, ആഞ്ഞിലിപറമ്പ്, വിയാനി, സ്നേഹഭവൻ, എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മുതൽ വൈകീട്ട് അഞ്ചുവരെ . അമ്പലപ്പുഴ: കെ.എസ്.ഇ.ബി പുന്നപ്ര സെക്ഷൻ പരിധിയിൽ പൗർണമി, എ.കെ.ഡി.എസ്, ആഞ്ഞിലിപ്പറമ്പ്, വിയാനി, സ്നേഹഭവൻ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ . കുട്ടേമ്പരൂരിലെ കുടിവെള്ള വിതരണപദ്ധതി ഉദ്ഘാടനം ഇന്ന് ചെങ്ങന്നൂർ: കുടിവെള്ളക്ഷാമം മൂലം കഷ്ടതകൾ അനുഭവിക്കുന്ന കുട്ടമ്പേരൂർ നിവാസികൾക്ക് പൂർണമായും ശുദ്ധീകരിച്ച ജലം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് ബുധനാഴ്ച തുടക്കംകുറിക്കുന്നു. മാന്നാർ കുട്ടമ്പേരൂർ 611ാം നമ്പർ സർവിസ് സഹകരണ ബാങ്കാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കി​െൻറ പ്രവർത്തനസമയത്ത് ജനങ്ങൾക്കാവശ്യമായ കുടിവെള്ളം മുന്നിൽ സ്ഥാപിച്ച കൗണ്ടറിൽനിന്ന് ശേഖരിക്കാം. വൈകീട്ട് നാലിന് കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി പ്രസിഡൻറ് സജി ചെറിയാൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ഡോ.കെ. മോഹനൻ പിള്ള അധ്യക്ഷത വഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശേരിൽ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്യും.
Loading...
COMMENTS