Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:09 AM GMT Updated On
date_range 14 March 2018 5:09 AM GMTമെഡിക്കൽ കോളജ് ആശുപത്രിയിലെ തിയറ്ററുകൾ അടച്ചിടും
text_fieldsbookmark_border
നീർക്കുന്നം:- വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപറേഷൻ തിയറ്ററുകൾ അടച്ചിടും. ഓപറേഷൻ തിയറ്റർ ബ്ലോക്കിലെ ഡ്രെയിനേജ് സംവിധാനത്തിെൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ഓപറേഷൻ തിയറ്ററുകൾ, കാത് ലാബ്, ന്യൂബോൺ നഴ്സറി എന്നിവയുടെ പ്രവർത്തനം 17 മുതൽ 26 വരെ താൽക്കാലികമായി നിർത്തിവെക്കും. ലേബർ റൂം, എമർജൻസി സിസേറിയൻ എന്നിവ കുടുംബക്ഷേമ കേന്ദ്രം തിയറ്ററിൽ നടത്തും. അടിയന്തര സ്വഭാവമുള്ള മറ്റ് ശസ്ത്രക്രിയകൾ നടത്താൻ ട്രോമാകെയർ തിയറ്ററിൽ സജ്ജീകരണം ചെയ്തിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. ഇരുപതോളം ഡിസ്ട്രിബ്യൂഷൻ ബോക്സുകൾ കത്തി; കായംകുളത്ത് വൈദ്യുതി തടസ്സപ്പെട്ടു കായംകുളം: വൈദ്യുതി ഡിസ്ട്രിബ്യൂഷൻ ബോക്സുകൾ കത്തി കായംകുളത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി ഇരുപതോളം ഡിസ്ട്രിബ്യൂഷൻ ബോക്സുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കത്തിയത്. മുനിസിപ്പൽ ജങ്ഷൻ, പുതിയിടം ജങ്ഷൻ, കെ.എസ്.ആർ.ടി.സി ജങ്ഷൻ എന്നിവിടങ്ങളിലെ വൈദ്യുതി പോസ്റ്റുകളിൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒരു ബോക്സിൽനിന്ന് പന്ത്രണ്ടോളം കണക്ഷനുകൾ നൽകാമെന്നിരിക്കെ പകുതിപോലും കണക്ഷനുകൾ ഇല്ലാത്ത ബോക്സുകൾ ലോഡ് താങ്ങാനാകാതെ കത്തിയമരുകയാണ്. ഗുണനിലവാരം ഇല്ലാത്ത ഡിസ്ട്രിബ്യൂഷൻ ബോക്സുകളാണ് ഉപയോഗിച്ചതെന്നും സംശയമുണ്ട്. പൊട്ടിത്തെറിയും തീപിടിത്തവും കാരണം വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണുള്ളത്. photo ap3 electric
Next Story